കലഹക്കാരൻ കോസ്റ്റയെ കൈവിട്ട് ചെൽസി
text_fields
ഡ്രസിങ് റൂമിലെയും മൈതാനത്തെയും കലഹക്കാരൻ ഡീഗോ കോസ്റ്റയെ ക്ലബ് വിടാൻ ഒടുവിൽ ചെൽസി അനുവദിച്ചു. കഴിഞ്ഞ സീസൺ അവസാനം മുതലേ ചെൽസി വിടാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ കോസ്റ്റ പുതു സീസണിനുമുേമ്പ സ്റ്റാംഫോഡ് ബ്രിഡ്ജ് വിടുമെന്നാണ് റിപ്പോർട്ട്.
റയൽ മഡ്രിഡിൽനിന്ന് അൽവാരോ മൊറാറ്റ ഇംഗ്ലീഷ് ചാമ്പ്യന്മാർക്കൊപ്പം ചേർന്നതോടെ കോച്ച് അേൻറാണിയോ കോെൻറയുടെ പ്ലെയിങ് ഇലവനിൽ കോസ്റ്റക്ക് ഇടമുണ്ടാവില്ലെന്നും ഉറപ്പായി. പഴയ തട്ടകമായ അത്ലറ്റികോ മഡ്രിഡ്, ഇറ്റാലിയൻ ക്ലബ് എ.സി മിലാൻ എന്നിവരാണ് സ്പാനിഷ് താരത്തിനായി രംഗത്തുള്ളത്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ചൈനീസ് സൂപ്പർ ലീഗിൽ കളിക്കാൻ താൽപര്യപ്പെട്ട കോസ്റ്റ ചെൽസി വിടാൻ ഒരുങ്ങിയിരുന്നു.
