Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2017 4:13 AM IST Updated On
date_range 10 May 2017 4:13 AM ISTഹോളണ്ടിന് പുതിയ കോച്ച്; ഡിക് അറ്റ്ഫോകാറ്റ് മൂന്നാംതവണ പരിശീലക വേഷത്തിൽ
text_fieldsbookmark_border
ആംസ്റ്റർഡാം: 2018 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിറംമങ്ങി പ്രതിസന്ധിയിലായ ഹോളണ്ടിന് വിജയമന്ത്രമോതാൻ മുൻ പരിശീലകൻ അറ്റ്ഫോകാറ്റ് എത്തുന്നു. മുഖ്യ പരിശീലകനും സഹപരിശീലകനുമായി അഞ്ചാം തവണയാണ് അറ്റ്ഫോകാറ്റ് ഒാറഞ്ചുപടയണിയിലെത്തുന്നത്. മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൾഗേറിയക്കെതിരെ തോറ്റതോടെ പരിശീലകൻ ഡാനി ബ്ലിൻറിനെ ഹോളണ്ട് ഫുട്ബാൾ ഫെഡറേഷൻ പുറത്താക്കിയിരുന്നു. ഇൗ ഒഴിവിലേക്കാണ് അറ്റ്ഫോകാറ്റിനെ നിയമിച്ചത്. മുൻ ഹോളണ്ട് താരം റുഡ് ഗുല്ലിറ്റിനെ അറ്റ്ഫോകാറ്റിെൻറ അസിസ്റ്റൻറായും നിയമിച്ചിട്ടുണ്ട്. യൂറോപ്പിലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഗ്രൂപ് ‘എ’യിൽ നിലവിൽ ബൾഗേറിയക്കു പിറകെ നാലാം സ്ഥാനത്താണ് ഹോളണ്ട്. 1992-94 വർഷങ്ങളിലാണ് ആദ്യമായി അറ്റ്ഫോകാറ്റ് ദേശീയ ടീം കോച്ചായി എത്തുന്നത്. 1994 ലോകകപ്പിൽ ക്വാർട്ടർ ഫൈനൽവരെയെത്തിയ ഹോളണ്ട് ബ്രസീലിനോടാണ് തോറ്റുപുറത്താവുന്നത്. 2002-04 ൽ രണ്ടാമതും തിരിച്ചെത്തി യൂറോകപ്പിൽ ഒാറഞ്ച് പടെയ അറ്റ്ഫോകാറ്റ് യൂറോകപ്പ് ഫൈനലിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
