ഡേവിഡ് വിയ്യ ബൂട്ടഴിക്കുന്നു
text_fieldsടോക്യോ: സ്പാനിഷ് ഫുട്ബാളിലെ സൂപ്പർതാരം ഡേവിഡ് വിയ്യ കളി മതിയാക്കുന്നു. സ്പെയ ിനിെൻറ എക്കാലത്തെയും മികച്ച ഗോൾസ്കോററായ വിയ്യ സീസൺ അവസാനത്തോടെ 19 വർഷം നീണ്ട ക രിയറിന് അന്ത്യംകുറിക്കും. കരിയറിെൻറ സുവർണകാലത്ത് സ്പെയിൻ ദേശീയ ടീമിനും ബാഴ് സലോണക്കുമായി മിന്നിത്തിളങ്ങിയ 37കാരൻ ജാപ്പനീസ് ക്ലബായ വിസൽ കോബിനുവേണ്ടിയാണ് പന്തുതട്ടുന്നത്.
മൂന്നു ലോകകപ്പുകളിൽ സ്പാനിഷ് ജഴ്സിയണിഞ്ഞ വിയ്യ ടീമിെനാപ്പം 2010 ലോകകപ്പും 2008ലെ യൂറോകപ്പുമുയർത്തി. ലാ റോയക്കായി 98 മത്സരങ്ങൾ കളിച്ച്, 59 തവണ വലകുലുക്കി. 2010 ലോകകപ്പിൽ ടോപ്സ്കോററായിരുന്നു. 2008 യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവുമായി.
ബാഴ്സക്കൊപ്പം (2010-13) രണ്ടു ലാ ലിഗ കിരീടത്തിലും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവിജയത്തിലും പങ്കാളിയായി. സ്പാനിഷ് ലീഗിൽ അത്ലറ്റികോ മഡ്രിഡിനും വലൻസിയക്കുംവേണ്ടി ജഴ്സിയണിഞ്ഞ താരം ന്യൂയോർക് സിറ്റി, മെൽബൺ സിറ്റി എന്നീ ടീമുകൾക്കായി കളിച്ചു. വിരമിക്കുന്നതിനുശേഷം ഫുട്ബാൾ രംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ച വിയ്യ അമേരിക്കൻ ഫുട്ബാളിൽ നിക്ഷേപമിറക്കാനുള്ള പദ്ധതിയിലാണെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
