Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​രി​ക്കേ​റ്റ്​...

പ​രി​ക്കേ​റ്റ്​ മാ​റി​യ ഗോ​ളി​യു​ടെ ഗോ​ള​ടി

text_fields
bookmark_border
പ​രി​ക്കേ​റ്റ്​ മാ​റി​യ ഗോ​ളി​യു​ടെ ഗോ​ള​ടി
cancel
ഫു​ട്​​ബാ​ളി​ൽ സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​ൻ നി​യ​മ​​വി​ധേ​യ​മാ​വു​ന്ന​ത്​​ 1958ലാ​ണ്. അ​തി​നും മു​​േ​മ്പ ന​ട​ന്നൊ​രു കൗ​തു​ക​ക​ര​മാ​യ ക​ഥ​ കേ​ൾ​ക്കാം. 1952 ഫെ​ബ്രു​വ​രി 16. അ​ന്നൊ​ക്കെ ഒ​രു ക​ളി​ക്കാ​ര​ന്​ പ​രി​ക്കേ​റ്റാ​ൽ അ​യാ​ളു​ടെ ജോ​ലി മ​റ്റൊ​രാ​ളെ ഏ​ൽ​പി​ച്ച്​ മൈ​താ​ന​ത്തു​ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​ങ്ങ​നെ പ​രി​ക്കേ​റ്റ്​ സൈ​ഡാ​യ ഒ​രു ക​ളി​ക്കാ​ര​ൻ ഗോ​ള​ടി​ച്ച്​ ഹീ​റോ ആ​യ ക​ഥ​യാ​ണി​ത്.

ഇം​ഗ്ലീ​ഷ്​ ഡി​വി​ഷ​ൻ ഒ​ന്ന്​ ഫു​ട്​​ബാ​ളി​ൽ സ്​​റ്റോ​ക്​ സി​റ്റി​യും ആ​സ്​​റ്റ​ൻ വി​ല്ല​യും ത​മ്മി​ലെ മ​ത്സ​ര​മാ​ണ്​ സീ​ൻ. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ തോ​ളി​ന്​ പ​രി​ക്കേ​റ്റ സ്​​റ്റോ​ക്​ ഗോ​ളി ഡെ​ന്നി​സ്​ ഹീ​റോ​ഡി​ന്​​ ര​ണ്ടാം പ​കു​തി​യി​ൽ വേ​ദ​ന അ​സ​ഹ്യ​മാ​യി. ഇ​തോ​ടെ, വി​ങ്ങി​ൽ ക​ളി​ച്ച സാ​മി സ്​​മി​ത്തി​ന്​ ത​​െൻറ ഗ്ലൗ​സും ജ​ഴ്​​സി​യും ന​ൽ​കി, സ്​​മി​ത്തി​​െൻറ 10ാം ന​മ്പ​റി​ൽ ഡെ​നി​സ്​ വി​ങ്ങി​ൽ നി​ന്നു. പ​രി​ക്കേ​റ്റ താ​ര​മാ​യ​തി​നാ​ൽ എ​തി​രാ​ളി​ക​ളും പ​രി​ഗ​ണി​ച്ചി​ല്ല. ഒാ​ടി​ക്ക​ളി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ഡെ​ന്നി​സി​െ​ന തേ​ടി പ​ന്തും എ​ത്തി​യി​ല്ല. ഇ​തി​നി​ടെ​യാ​ണ്​ ആ ​നി​മി​ഷം പി​റ​ന്ന​ത്.

എ​തി​ർ ഗോ​ൾ​മു​ഖം ഒ​ഴി​ഞ്ഞു​കി​ട​ന്ന​പ്പോ​ൾ വ​ഴി​തെ​റ്റി​യെ​ത്തി​യ പ​ന്ത്​ ഡെ​ന്നി​സി​​െൻറ ബൂ​ട്ടി​ൽ. നേ​രാം​വ​ണ്ണം ന​ട​ക്കാ​ൻ പോ​ലു​മാ​വാ​ത്ത ഡെ​ന്നി​സ്​ പ​ക്ഷേ, പ​ന്തി​നെ വെ​റു​തെ​വി​ട്ടി​ല്ല. സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത്​ പോ​സ്​​റ്റി​ലേ​ക്ക്​ തൊ​ഴി​ച്ചു. ഗോ​ളി മാ​റി​നി​ന്ന ആ​സ്​​റ്റ​ൻ വി​ല്ല വ​ല ഇ​ള​കി​യ നി​മി​ഷം. കൈ​ െ​പാ​ട്ടി​യ ഡെ​ന്നി​സ്​ ഹീ​റോ​ഡി​​െൻറ ഗോ​ളി​ൽ 3-2ന്​ ​സ്​​റ്റോ​കി​​െൻറ വി​ജ​യം. 2009ൽ 86ാം ​വ​യ​സ്സി​ൽ മ​രി​ച്ച മു​ൻ ഫു​ട്​​ബാ​ള​റു​ടെ ക​രി​യ​റി​ലെ അ​വി​സ്​​മ​ര​ണീ​യ നി​മി​ഷ​വു​മാ​യി​രു​ന്നു ഇ​ത്. സ്​​റ്റോ​ക്​ സി​റ്റി​ക്കും സ്​​റ്റോ​ക്​ പോ​ർ​ടി​നു​മാ​യി 224 മ​ത്സ​രം ക​ളി​ച്ച ഡെ​ന്നി​സി​​െൻറ ഏ​ക ഗോ​ളും.
Show Full Article
TAGS:Dennis Herod football sports news malayalam news 
News Summary - Dennis Herod- football, Sports news
Next Story