മോഷ്ടാക്കളുടെ അക്രമം; ഡെലെ അലിക്ക് പരിക്ക്
text_fieldsലണ്ടൻ: ടോട്ടൻഹാമിെൻറ ഇംഗ്ലീഷ് താരം ഡെലെ അലിയെ കത്തിമുനയിൽ നിർത്തി വീട് കൊള്ളയടിച്ചു. ബുധനാഴ്ച രാത്രി ലണ്ടനിലെ വീട്ടിലായിരുന്നു സംഭവം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി അലിയും കാമുകിയും സഹോദരെൻറ കുടുംബത്തിനുമൊപ്പം വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു.
ഇതിനിടെ, രാത്രിയോടെ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ ചെറുത്തുനിൽപിന് ശ്രമിച്ച അലിയെയും സുഹൃത്തിനെയും ഇടിച്ചിട്ടു. തുടർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങളും അലിയുടെ വിലപിടിപ്പുള്ള രണ്ട് വാച്ചും കവർന്നു. താരത്തിെൻറ മുഖത്ത് മുറിവേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഗുരുതരമല്ല.
