ഡൽഹി ഡൈനാമോസ് ഇനി ഒഡിഷ എഫ്.സി
text_fieldsന്യൂഡൽഹി: പേരിലും കളിയിലും തലസ്ഥാന നഗരിയെ ഉപേക്ഷിച്ച് െഎ.എസ്.എൽ ക്ലബ് ഡൽഹി ഡൈനാ മോസ്. കഴിഞ്ഞ അഞ്ച് സീസണിലും ഡൽഹിയെ ഹോം ഗ്രൗണ്ടാക്കിയ ഡൽഹി ഡൈനാമോസ് പുതുസീസണി ൽ ഒഡിഷ എഫ്.സി എന്ന പേരിൽ ഭുവനേശ്വർ കേന്ദ്രമായി കളിക്കും.
സാമ്പത്തിക പ്രതിസന്ധിയും ആരാധക പിന്തുണയിൽ നേരിട്ട ഇടിവുമാണ് തലസ്ഥാന നഗരിയിൽനിന്ന് ഒഡിഷയിലേക്ക് ടീമിനെ പറിച്ചുനടാൻ മാനേജ്മെൻറിനെ പ്രേരിപ്പിക്കുന്നത്. ഡൽഹിയെ അപേക്ഷിച്ച് ഭുവനേശ്വറിൽ പ്രവർത്തനച്ചെലവ് കുറവാണെന്നതും അനുകൂലമാക്കുന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്കടക്കം വേദിയായ കലിംഗ സ്റ്റേഡിയമാകും രണ്ടുവട്ടം സെമിഫൈനലിസ്റ്റുകളായ ഡൈനാമോസിെൻറ തട്ടകം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
