ജോസഫ് ഗോംബോ ഡൽഹി കോച്ച്
text_fieldsന്യൂഡൽഹി: മുൻ ബാഴ്സലോണ ‘ബി’ ടീം മാനേജർ ജോസഫ് ഗോംബോ െഎ.എസ്.എൽ ടീം ഡൽഹി ഡൈനാമോസിനെ പരിശീലിപ്പിക്കും. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച മിഗ്വേൽ പോർചുഗൽ പടിയിറങ്ങിയ ഒഴിവിലേക്കാണ് സ്പെയിൻകാരെൻറ വരവ്. ആസ്ട്രേലിയൻ ടീം വെസ്റ്റേൺ സിഡ്നി വണ്ടേഴ്സിെൻറ പരിശീലകസ്ഥാനം ഒഴിഞ്ഞാണ് െഎ.സ്.എല്ലിലേക്കെത്തുന്നത്.
16ാം വയസ്സിൽ അംപോസ്റ്റ എഫ്.സിയിലൂടെയാണ് ഗോംബോ പരിശീലനരംഗത്ത് കാലെടുത്തുെവക്കുന്നത്. പിന്നീട് എസ്പാനിയോളിെൻറ യൂത്ത് ടീം കോച്ചായി. 2003ലാണ് കറ്റാലന്മാർക്കൊപ്പം ചേരുന്നത്. ആറുവർഷത്തോളം ബാഴ്സലോണ ‘ബി’ ടീമിനെ പരിശീലിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
