വെസ്​റ്റ്​ ഹാം യുനൈറ്റഡിൻെറ സൂപ്പർ കോച്ച്​ ഡേവിഡ്​ മോയസ് ക്ലബ്​ വിടുന്നു

22:19 PM
16/05/2018
ലണ്ടൻ: തരംതാഴ്​ത്തൽ ഭീഷണിയിലായിരുന്ന വെസ്​റ്റ്​ ഹാം യുനൈറ്റഡിനെ കരകയറ്റിയ കോച്ച്​ ഡേവിഡ്​ മോയസ് ക്ലബ്​ വിടുന്നു. ​ആറുമാസത്തെ കാലാവധിയിൽ ക്ലബിലെത്തി സീസണിൽ 13ാം സ്​ഥാനത്ത്​ ഫിനിഷ്​ ചെയ്യിപ്പിച്ചാണ്​ മോയസി​​െൻറ മടക്കം. തരംതാഴ്​ത്തൽ ഭീഷണിയിലായ ക്ലബി​െന രക്ഷിക്കാൻ കഴിഞ്ഞ നവംബറിലാണ് സ്ലാവൻ ബിലിച്ചിന്​ പകരക്കാരനായി മോയസ്​ നിയമിതനായത്​. 

മാഞ്ചസ്​റ്റർ, എവർട്ടൺ എന്നീ ക്ലബുകളെ പരിശീലിപ്പിച്ച മോയസിന് രണ്ടുവർഷത്തെ കരാർ നൽകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും കരാർ പുതുക്കേണ്ടതില്ലെന്ന് വെസ്​റ്റ്​ ഉടമസ്​ഥർ തീരുമാനിക്കുകയായിരുന്നു. 10 ദിവസത്തിനുള്ളിൽ പുതിയ കോച്ചിനെ തീരുമാനിക്കുമെന്ന് വെസ്​റ്റ്​ ഹാം പ്രഖ്യാപിച്ചു. 
 
Loading...
COMMENTS