വേ​ഷം​മാ​റി ഗാ​ല​റി​യി​ലി​രു​ന്ന്​ റോ​മ​യ​ു​ടെ ഇ​തി​ഹാ​സം

07:01 AM
20/02/2020
ഡാ​നി​യേ​ൽ ഡി ​റോ​സി​ മേക്കപ്പിൽ

റോം: 18 ​വ​ർ​ഷം ക​ളി​ച്ച ടീ​മി​​​െൻറ മൈ​താ​ന​ത്ത്​ കാ​ണി​യാ​യി തി​രി​ച്ചെ​ത്തു​ക വെ​ല്ലു​വി​ളി​യാ​ണ്. അ​ത്​ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി വി​ട​വാ​ങ്ങി​യ ഡാ​നി​യേ​ൽ ഡി ​റോ​സി​യെ​പ്പോ​െ​ലാ​രു താ​ര​മാ​ണെ​ങ്കി​ൽ ക​ടു​പ്പ​മേ​റും. സ്വ​ന്തം ടീ​മാ​യ എ.​എ​സ്​ റോ​മ​യു​ടെ ഏ​റ്റ​വും വീ​റു​റ്റ ക​ളി റോ​മി​ലെ ഒ​ളി​മ്പി​കോ സ്​​റ്റേ​ഡി​യ​ത്തി​​​െൻറ ഗാ​ല​റി​യി​ലി​രു​ന്ന്​ കാ​ണാ​ൻ മോ​ഹി​ച്ച ഡാ​നി​യേ​ൽ റോ​സി​യാ​ണ്​ വി​ചി​ത്ര​വ​ഴി സ്വീ​ക​രി​ച്ച​ത്.

 

ജ​നു​വ​രി അ​വ​സാ​ന​വാ​രം ലാ​സി​യോ​ക്കെ​തി​രെ ന​ട​ന്ന റോം ​ഡെ​ർ​ബി കാ​ണാ​ൻ അ​ദ്ദേ​ഹം ആ​ദ്യം സ​മീ​പി​ച്ച​ത്​ ഒ​രു മേ​ക്ക​പ്പ്​ ആ​ർ​ട്ടി​സ്​​റ്റി​നെ. ഒ​രു​ത​ര​ത്തി​ലും തി​രി​ച്ച​റി​യാ​ൻ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത മേ​ക്ക​പ്പ്​ ആ​ർ​ട്ടി​സ്​​റ്റ്​ താ​ര​ത്തെ അ​ടി​മു​ടി മാ​റ്റി. ത​ല​യി​ൽ നീ​ണ്ട മു​ടി​യു​ള്ള വി​ഗ്, റ​ബ​ർ മൂ​ക്ക്, ക​ട്ടി​ക്ക​ണ്ണ​ട, പു​ള്ളി​ക്കു​പ്പാ​യം... റോ​മ​യു​ടെ സ്​​റ്റേ​ഡി​യ​ത്തെ ര​ണ്ടു പ​തി​റ്റാ​ണ്ട്​ കോ​രി​ത്ത​രി​പ്പി​ച്ച ​രൂ​പം അ​ടി​മു​ടി മാ​റി. അ​ദ്ദേ​ഹ​ത്തി​​​െൻറ സ്വ​പ്​​നം​പോ​ലെ​ത​ന്നെ ഗാ​ല​റി​യി​ലെ​ത്തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ കാ​ണി​ക​ളി​ൽ ഒ​രാ​ളാ​യി കൊ​ടി​പാ​റി​ച്ച്, പാ​ട്ടു​പാ​ടി ക​ളി​യും ക​ണ്ടു.

ചു​റ്റു​പാ​ടു​ള്ള​വ​ർ ആ​രും നീ​ണ്ടു​മു​ടി​ക്കാ​ര​നെ ഗൗ​നി​ച്ചു​​പോ​ലു​മി​ല്ല. ക​ളി ക​ഴി​ഞ്ഞ്​ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഭാ​ര്യ സാ​റ​യാ​ണ്​ ഡി ​റോ​സി​യു​ടെ പ്ര​ച്ഛ​ന്ന​വേ​ഷം പു​റ​ത്തു​വി​ട്ട​ത്. മേ​ക്ക​പ്പി​​​െൻറ വി​ഡി​യോ പ​ങ്കു​വെ​ച്ചാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. 
18 വ​ർ​ഷം​കൊ​ണ്ട്​ 616 മ​ത്സ​രം ക​ളി​ച്ച റോ​സി 2019ലാണ്​ റോ​മ വി​ട്ട​ത്. ഇ​പ്പോ​ൾ ബൊ​ക്ക ജൂ​നി​യേ​ഴ്സിലാണ്​ 36​കാ​ര​ൻ. 

Loading...
COMMENTS