മഞ്ഞപ്പടയുടെ വന്മതില്‍
text_fieldsകേരള ബ്ളാസ്റ്റേഴ്സിന്‍െറയും ദശലക്ഷം ആരാധകരുടെയും സ്വപ്നങ്ങളുടെ സുരക്ഷിതമായ തടയണയാണ് സെഡ്രിക് ഹെങ്ബര്‍ട്ട് എന്ന ഫ്രഞ്ച് താരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്‍െറ സ്വന്തം ടീമായി ബ്ളാസ്റ്റേഴ്സ് അരങ്ങേറിയ നാള്‍ മുതല്‍ മലയാളികള്‍ക്ക് സുപരിചിതനായ പ്രതിരോധനിരയിലെ വന്മതില്‍. പ്രഥമ സീസണില്‍ ഫൈനല്‍ വരെ ബ്ളാസ്റ്റേഴ്സ് നടത്തിയ കുതിപ്പിന് കരുത്തായത് പ്രതിരോധത്തില്‍ ഹെങ്ബര്‍ട്ടിന്‍െറ മിടുക്കായിരുന്നു. അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരായ ഫൈനലില്‍ ഹെങ്ബര്‍ട്ടിന് കളിക്കാനാവാതെ പോയതിന് ബ്ളാസ്റ്റേഴ്സ് നല്‍കിയ വിലയായിരുന്നു കിരീടനഷ്ടമെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.
ഇയാന്‍ ഹ്യൂമിനും സ്റ്റീഫന്‍ പിഴ്സനുമൊപ്പം രണ്ടാം സീസണില്‍ ഹെങ്ബര്‍ട്ടും ക്ളബ് വിട്ടപ്പോള്‍ വേദനിച്ചവരും ഏറെയായിരുന്നു. മൂന്നാം സീസണിന് വിസിലുയര്‍ന്നപ്പോള്‍ ഹെങ്ബര്‍ട്ട്മാത്രം മലയാളികളുടെ കളിത്തട്ടിലേക്ക് തിരിച്ചത്തെി. ആരോണ്‍ ഹ്യൂസ് എന്ന ഡിഫന്‍സ് വാളിനൊപ്പം ഹെങ്ബര്‍ട്ട് കൂടി ചേര്‍ന്നതോടെ കോച്ച് സ്റ്റീവന്‍ കോപ്പലിന്‍െറ ജോലി എളുപ്പമായി. ഇക്കുറി സെമിഫൈനലിലേക്ക് കുതിക്കാനൊരുങ്ങുന്ന ബ്ളാസ്റ്റേഴ്സിന്‍െറ നെടുന്തൂണുകളിലൊന്നാണ് ഈ ഫ്രഞ്ച് താരം. 2001ല്‍ എസ്.എം കെയ്നിലൂടെയായിരുന്നു ക്ളബ് കരിയറിന്‍െറ തുടക്കം. പിന്നെ അഞ്ചു വര്‍ഷം എ.ജെ ഓക്സിയറില്‍ പന്തുതട്ടി. എ.സി അയാസിയോയില്‍നിന്ന് 2014ല്‍ കേരള ബ്ളാസ്റ്റേഴ്സിലേക്കും.
ബ്ളാസ്റ്റേഴ്സിലേക്കുള്ള രണ്ടാം വരവ്
മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ നേരത്തെ ബ്ളാസ്റ്റേഴ്സ് വിട്ടത്. ആദ്യ സീസണില്‍ കളിച്ച ശേഷം രണ്ടാം സീസണിലും കേരളത്തില്‍ തുടരാനായിരുന്നു താല്‍പര്യം. പക്ഷേ, ടീം മാനേജ്മെന്‍റായിരുന്നു പുതിയ താവളംതേടാന്‍ ഉപദേശിച്ചത്. കോച്ച് പീറ്റര്‍ ടെയ്ലര്‍ അദ്ദേഹത്തിന്‍െറ ടീമുമായാണ് വരുന്നതെന്ന് അവര്‍ പറഞ്ഞു. ആദ്യ സീസണിലെ കളിക്കാരെ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് താല്‍പര്യമില്ളെന്നും അറിഞ്ഞു. ഇതോടെ, നോര്‍ത് ഈസ്റ്റില്‍നിന്നുള്ള ഓഫര്‍ സ്വീകരിക്കുകയായിരുന്നു. ഇക്കുറി നോര്‍ത് ഈസ്റ്റിലും പുതിയ കോച്ച് (നെലോ വിന്‍ഗാഡ) വന്നു. അദ്ദേഹത്തിനും താല്‍പര്യം സ്വന്തം താരങ്ങളെയായിരുന്നു. ഇതിനിടയിലാണ് ബ്ളാസ്റ്റേഴ്സില്‍നിന്നും വീണ്ടും വിളിയത്തെുന്നത്. ആദ്യ സീസണിലെ അവിസ്മരണീയ ഓര്‍മകള്‍ കാരണം ഓഫര്‍ നിരസിക്കാനായില്ല. മികച്ച കാണികള്‍ക്കു നടുവില്‍ ഫുട്ബാള്‍ കളിക്കാനുള്ള ആവേശം എന്നെ പിന്നെയും ബ്ളാസ്റ്റേഴ്സിലത്തെിച്ചു.
ആരോണ്‍ ഹ്യൂസ്- ഹെങ്ബര്‍ട്ട് പ്രതിരോധ മതില്‍
ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സമാനതകളുണ്ട്. ഞാന്‍ കളിയെ ഇഷ്ടപ്പെടുന്ന പോലെയാണ് അദ്ദേഹത്തിന്‍െറ രീതികളും. പൊരുത്തങ്ങളുള്ള ഡിഫന്‍ഡര്‍മാര്‍. അദ്ദേഹം കൂടതല്‍ ഊര്‍ജസ്വലനുമാണ്. കളത്തിലുള്ളപ്പോള്‍ പരസ്പരം കാണാതെതന്നെ ഞങ്ങള്‍ക്കിടയിലൊരു രസതന്ത്രമുണ്ട്. പന്ത് ക്ളിയര്‍ ചെയ്യുമ്പോള്‍ അദ്ദേഹം പിന്നിലുണ്ടെന്ന വിശ്വാസം. തിരിച്ചും അങ്ങനത്തെന്നെ. ഇടതു-വലതു വിങ്ങില്‍ സന്ദേശ് ജിങ്കാനും ഹോസുവും അധ്വാനികളാണ്. ഹ്യൂസും-ഹെങ്ബര്‍ട്ടും ഒന്നിച്ച അഞ്ചുകളിയില്‍ മൂന്ന് ഗോള്‍ മാത്രമാണ് ബ്ളാസ്റ്റേഴ്സ് വഴങ്ങിയത്.
ഹ്യൂസിന്‍െറ അസാന്നിധ്യത്തില്‍ ജിങ്കാന്‍
ദേശീയ ടീമില്‍ കളിക്കാനായി ഹ്യൂസ് നാട്ടിലേക്ക് മടങ്ങുമ്പോള്‍ സന്ദേശ് ജിങ്കാന്‍ ആ പോരായ്മ നികത്തുന്നുണ്ട്. എന്നാല്‍, ഹ്യൂസിന്‍െറ അസാന്നിധ്യം നികത്താനാവില്ല. ആവശ്യമായ സമയത്ത് ആവശ്യമായ പൊസിഷനില്‍ അദ്ദേഹമുണ്ടാവും. ടീമിലെ മറ്റു താരങ്ങളില്‍നിന്ന് ഹ്യൂസിനുള്ള വ്യത്യാസവും ഇതുതന്നെ. ജിങ്കാന്‍ ഏറെ മിടുക്കനായ താരമാണ്. എങ്കിലും യൂറോപ്യന്‍ ഡിഫന്‍ഡര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചപ്പെടാനുണ്ട്.
സീനിയര്‍ താരവും ക്യാപ്റ്റനുമെന്ന നിലയില്‍ ഇന്ത്യന്‍ താരങ്ങളുടെ നിലവാരത്തെക്കുറിച്ച് ഓരോ മത്സരവും പരിശീലന സെഷനും കഴിയുമ്പോഴും തങ്ങളുടെ കളിയെക്കുറിച്ച് അഭിപ്രായമറിയാന്‍ ഓരോരുത്തരും സമീപിക്കാറുണ്ട്. അവരുടെ വീഴ്ചയും മികവും സംസാരിക്കും. പിഴവുകള്‍ വരുമ്പോള്‍ ഗ്രൗണ്ടില്‍വെച്ചുതന്നെ തിരുത്താനും ശ്രമിക്കും. ഇന്ത്യന്‍ താരങ്ങള്‍ ഓരോ കളിയിലും ഏറെ മെച്ചപ്പെടുന്നുണ്ട്.
ഫ്രാന്‍സിലും ഇന്ത്യയിലുമായി 16 വര്‍ഷത്തെ ക്ളബ് കരിയറിനുള്ളില്‍ രണ്ട് ഫൈനല്‍ കളിച്ചു.പക്ഷേ, ഒരിക്കലും കിരീടമണിഞ്ഞില്ല
എസ്.എം കെയ്നില്‍ കളിക്കുമ്പോള്‍ 2005ലെ ഫ്രഞ്ച്ലീഗ് കപ്പ് ഫൈനലിലത്തെിയിരുന്നു. പക്ഷേ, കിരീടപ്പോരാട്ടത്തില്‍ 1-2ന് തോറ്റു. അന്ന് ഞാന്‍ ബെഞ്ചിലായിരുന്നു. പിന്നീട് 2014 ഐ.എസ്.എല്ലിലാണ് ഞാന്‍ കളിച്ച ടീം ഫൈനലിലത്തെിയത്. അന്ന് പരിക്കുകാരണം കളിച്ചില്ല. ടീം ജയിച്ചതുമില്ല. ഇപ്പോള്‍ 36 വയസ്സായി. കരിയര്‍ അവസാനിപ്പിക്കും മുമ്പ് ഫൈനല്‍ കളിക്കാനും ജയിക്കാനും ആഗ്രഹമുണ്ട്. ഐ.എസ്.എല്ലില്‍ സഫലമാവുമോയെന്നറിയില്ല. സെമിയില്‍ ഇടംനേടുകയാണ് ആദ്യ ലക്ഷ്യം.
ഒന്നര പതിറ്റാണ്ട് നീണ്ട പ്രഫഷനല്‍ ഫുട്ബാള്‍ കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തം
ഫ്രഞ്ച് ക്ളബ് എ.ജെ ഓക്സിയറിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചതായിരുന്നു ഫുട്ബാളറെന്ന നിലയിലെ അഭിമാന നാളുകള്‍. എ.സി മിലാന്‍, റയല്‍ മഡ്രിഡ്, അയാക്സ് എന്നീ ലോകോത്തര ക്ളബുകള്‍ക്കെതിരെ കളിച്ചു. റയലിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തടയാന്‍ നിയോഗിക്കപ്പെട്ടതായിരുന്നു കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തം.
(കടപ്പാട്: ഗോള്‍ ഡോട് കോം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
