മ​ത്സ​ര​​ത്ത​ലേ​ന്ന്​ ഗോ​ളി​യെ തേ​ടി മ​ര​ണ​മെ​ത്തി

  • കു​​റ​സാ​േ​വാ ഗോ​ളി ജെ​ഴ്​സീ​ന്യോ പീ​റ്റ​റാ​ണ്​ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ച​ത്​

23:13 PM
10/09/2019
ജെ​ഴ്​സീ​ന്യോ
പോ​ർ​ട്​​ ഒാ​ഫ്​ പ്രി​ൻ​സ്​: രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്ത​ലേ​ന്ന്​ ഗോ​ൾ​കീ​പ്പ​റു​ടെ ദാ​രു​ണാ​ന്ത്യം. കു​റ​സാ​േ​വാ ദേ​ശീ​യ താ​ര​മാ​യ ജെ​ഴ്​സീ​ന്യോ പീ​റ്റ​റാ​ണ്​ കോ​ൺ​ക​കാ​ഫ്​ നേ​ഷ​ൻ​സ്​ ലീ​ഗി​ൽ ഹെ​യ്​​തി​ക്കെ​തി​രാ​യ മ​ത്സ​ര​ത്ത​ലേ​ന്ന്​​ ടീം ​ഹോ​ട്ട​ലി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ച​ത്​. 31 വ​യ​സ്സാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ണി​ൽ താ​യ്​​ല​ൻ​ഡി​ൽ ന​ട​ന്ന കി​ങ്​​സ്​ ക​പ്പി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ലി​രു​ന്ന താ​ര​മാ​ണ്​ ജെ​ഴ്​സീ​ന്യോ. സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ ഹെ​യ്​​തി​ക്കെ​തി​രെ ക​ളി​ച്ച മ​ത്സ​ര​ത്തി​ൽ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജെ​ഴ്​സീ​ന്യോക്ക്​ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ലും ഇ​ട​മു​ണ്ടാ​യി​രു​ന്നി​ല്ല.

ചൊ​വ്വാ​ഴ്​​ച ഹെ​യ്​​തി​ക്കെ​തി​രെ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി പോ​ർ​ട്​ ഒാ​ഫ്​ പ്രി​ൻ​സി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​ര​ണം ക​വ​ർ​ന്ന​ത്. ഞാ​യ​റാ​ഴ്​​ച ​രാ​ത്രി​യോ​ടെ ഹോ​ട്ട​ൽ മു​റി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സ​ഹ​താ​ര​ത്തി​െൻറ വേ​ർ​പാ​ടി​​െൻറ ഞെ​ട്ട​ലി​ലാ​ണ്​ ടീം ​അം​ഗ​ങ്ങ​ളെ​ങ്കി​ലും നേ​ര​േ​ത്ത നി​ശ്ച​യി​ച്ച മ​ത്സ​രം മാ​റ്റി​വെ​ക്കി​ല്ലെ​ന്ന്​ കോ​ൺ​ക​കാ​ഫ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Loading...
COMMENTS