ക്രൊയേഷ്യക്കെതിരെ നാണംകെട്ട് അർജൻറീന; മൂന്ന് ഗോൾ തോൽവി
text_fieldsമോസ്കോ: റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് മൽസരത്തിൽ ക്രോയേഷ്യക്കെതിരെ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ അർജൻറീനക്ക് നാണംകെട്ട തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രൊയേഷ്യ മെസിയേയും കൂട്ടരെയും മുക്കിയത്. ക്രൊയേഷ്യക്കെതിരായ തോൽവിയോടെ അർജൻറീനയുടെ ലോകകപ്പിലെ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായി.
കളി തുടങ്ങിയപ്പോൾ മുതൽ ഒത്തിണക്കമില്ലാതെയായിരുന്നു അർജൻറീനയുടെ കളി. ആദ്യ പകുതിയിൽ കാര്യമായ നീക്കങ്ങളൊന്നും നടത്താൻ അർജൻറീനക്ക് കഴിഞ്ഞിരുന്നില്ല. ലയണൽ മെസിക്ക് പന്തെത്തിക്കാൻ പോലും മറ്റ് അർജൻറീന താരങ്ങൾ സാധിച്ചില്ല. കിട്ടിയ അവസരങ്ങളാവെട്ട ക്രൊയേഷ്യൻ പ്രതിരോധത്തിൽ തട്ടിൽ വീഴുകയും ചെയ്തു. ഇതോടെ മൽസരത്തിലെ ആദ്യപകുതി ഗോൾരഹിതമായി.
എന്നാൽ രണ്ടാം പകുതിയിൽ അർജൻറീനക്ക് കാര്യങ്ങൾ വീണ്ടും ദുഷ്കരമാവുന്നതാണ് കണ്ടത്. 53ാം മിനുട്ടിൽ അർജൻറീനയെ ഞെട്ടിച്ച് റെബിച്ച് ഗോൾ നേടി. അർജൻറീനയുടെ ഗോളിയുടെ പിഴവിൽ നിന്നായിരുന്നു റെബിച്ചയുടെ ഗോൾ. എതിരാളികൾ ഗോൾ നേടിയതോടെ അർജൻറീന ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ പോലെയാണ് പിന്നീട് കളിച്ചത്. 80ാം മിനുട്ടിൽ ലുക്കാ മോഡ്രിക് രണ്ടാം ഗോൾ കൂടി നേടിയതോടെ അർജൻറീന തോൽവി മണത്തു. ഇഞ്ചുറി ടൈമിൽ റാട്ടിക് ഗോൾ നേടി ക്രൊയേഷ്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
LIVE BLOG
- ഇഞ്ചുറി ടൈമിൽ ക്രൊയേഷ്യക്ക് മൂന്നാം ഗോൾ
- 80ാം മിനുട്ടിൽ ക്രൊയേഷ്യയുടെ രണ്ടാം ഗോൾ
- 71ാം മിനുട്ടിൽ ഗോൾ നേടാനുള്ള ശ്രം അർജൻറീന പാഴാക്കുന്നു
- തുടർ മുന്നേറ്റങ്ങളുമായി ക്രൊയേഷ്യ കളം നിറയുന്നു. അർജൻറീനയുടെ പ്രതിരോധം പലപ്പോഴും ആടിയുലയുന്നു
- ഡ്രിബിളിങ്ങിലുടെ ഗോൾ നേടാനുള്ള മെസിയുടെ ശ്രമം പാഴാവുന്നു
- അർജൻറീന ഗോളിയുടെ പിഴവ് ക്രൊയേഷ്യയുടെ റെബിച്ച് ഗോളാക്കി മാറ്റി
- അർജൻറീനയുടെ ഗബ്രിയേൽ മർക്കാർഡോക്ക് മഞ്ഞക്കാർഡ്
- ഗോൾ തേടി അർജൻറീന. രണ്ടാം പകുതിക്ക് തുടക്കം
- മധ്യ ഭാഗത്ത് നിന്നും ലഭിച്ച പന്തുമായി ക്രൊയേഷ്യൻ മുൻനിരതാരം റെബിച്ചിെൻറ കൗണ്ടർ അറ്റാക്ക്. മികച്ച അവസരം ബാറിന് മുകളിലൂടെ പുറത്ത്
- ആദ്യ പകുതി അവസാനിച്ചു. രണ്ട് മിനിറ്റ് ആഡ് ഒാൺ ടൈം
- ആദ്യ പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റുകൾ ബാക്കി നിൽക്കെ ഇതുവരെ ഗോൾ മുഖത്തേക്ക് പന്ത് പോയത് അഞ്ച ്തവണ മാത്രം. രണ്ടെണ്ണം അർജൻറീനയും മൂന്നെണ്ണം ക്രൊയേഷ്യയും
- അർജൻറീനക്ക് ലഭിച്ച ഫ്രീകിക്ക് ഫലം കണ്ടില്ല.
- 39ാം മിനിറ്റിൽ സാൽവിയോയെ ഫൗൾ ചെയ്തതിന് ക്രൊയേഷ്യയുടെ റെബിച്ചിന് മഞ്ഞക്കാർഡ്
- 36ാം മിനിറ്റിൽ മെർക്കാഡോയെ ഫൗൾ ചെയ്ത് റെബിച്ച്. പരിക്കേറ്റ് മെർക്കാഡോ പുറത്തേക്ക്.
- അർജൻറീനൻ പോസ്റ്റിൽ പ്രതിസന്ധി സൃഷ്ടിച്ച് മൻസൂകിച്ചിെൻറ ഹെഡർ. 32ാം മിനിറ്റിൽ ബോക്സിെൻറ ഇടതു ഭാഗത്ത് ലഭിച്ച പന്ത് ഹെഡർ ചെയ്തത് പുറത്തേക്ക്. അർജൻറീനൻ പ്രതിരോധം കാഴ്ചക്കാർ
- കളിയിൽ ആധിപത്യം പുലർത്തുേമ്പാഴും ഗോളടിക്കാനാകാതെ അർജൻറീന. മെസ്സിക്കും പടക്കും സമ്മർദ്ദം ചെലുത്തി സ്ലാട്കോ ഡാലിച്ചിെൻറ ടീം.
- 26ാം മിനിറ്റിൽ അർജൻറീനക്ക് ലഭിച്ച കോർണർ പുറത്തേക്ക്.
- മധ്യ നിരയിൽ കളി കേന്ദ്രീകരിച്ച് വൈഡ് പൊസിഷനിൽ ഗോളവസരങ്ങൾ സൃഷ്ടിക്കാനാണ് ക്രൊയേഷ്യൻ കോച്ചിെൻറ ശ്രമം.
- കളി 20ാം മിനിറ്റിലേക്ക്. പന്തടക്കത്തിൽ മുന്നിട്ട് നിന്ന് സാംപോളിയുടെ ടീം. അവസരങ്ങൾ ഒന്നും മുതലാക്കാനാകുന്നില്ല.
- കോച്ച് സാംപോളിയുടെ 3-4-3 ഫോർമേഷൻ ഫലം കാണുന്ന രീതിയിൽ കളി മെസ്സിയുടെ ടീമിെൻറ വരുതിയിൽ
- ആദ്യ പത്തു മിനിറ്റുകൾ പൂർത്തിയായപ്പോൾ മൈതാനിയിൽ അർജൻറീനയുടെ ആക്രമണം
- കഴിഞ്ഞ ലോകകപ്പിൽ ഇറാനെതിരെ മെസ്സി വിജയ ഗോൾ നേടിയ ദിവസം ജൂൺ 21
- സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയയും റോഹോയും ലൂകാസ് ബിഗ്ലിയയുമില്ലാതെ അർജൻറീന