നേഷൻസ് ഫുട്ബാൾ: ബെൽജിയത്തിന് ജയം; ഇംഗ്ലണ്ട്- ക്രൊയേഷ്യ സമനില
text_fieldsബ്രസൽസ്: ബെൽജിയം സഹ പരിശീലന സ്ഥാനത്തുനിന്നും പടിയിറങ്ങുന്ന തിയറി ഒൻറിക് താരങ്ങളുടെ വിന്നിങ് സെേൻറാഫ്. യുവേഫ നാഷൻസ് ലീഗ് പോരാട്ടത്തിൽ ബെൽജിയം സ്വിറ്റ്സർലൻഡിനെ 2-1 തോൽപിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡ് താരം റൊമേലു ലുകാകുവിെൻറ ഇരട്ടഗോളാണ് ബെൽജിയത്തിന് മിന്നും ജയം സമ്മാനിച്ചത്. ഇതോെട ലീഗ് ‘എ’ ഗ്രൂപ് രണ്ടിൽ ആറു പോയൻറുമായി ബെൽജിയം ഒന്നാം സ്ഥാനത്തെത്തി.
ലോകകപ്പ് സെമിഫൈനൽ റീപ്ലേ മത്സരം ഗോൾരഹിത സമനിലയിൽ. ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടാൻ ക്രൊയേഷ്യയിലെത്തിയ ഹാരികെയ്നിനും സംഘത്തിനും നിരവധി അവസരങ്ങൾ എത്തിയെങ്കിലും ഗോളാക്കാനായില്ല. ലീഗ് ‘എ’ ഗൂപ് നാലിൽ ഒരു ജയവും സമനിലയുമടക്കം ഇരുവർക്കും ഒരുപോയൻറ് വീതമാണ്. രണ്ടിലും ജയിച്ച സ്പെയിനാണ് ഇൗ ഗ്രൂപിൽ ഒന്നാമത്.
