രണ്ടടിച്ച് ക്രിസ്റ്റ്യാനോ; യുവൻറസിന് സമനില
text_fieldsടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് പെനാൽറ്റി ഗോളിലും വിജയം പിറക്കാതെ യുവൻറസ്. സീരി ‘എ’യിൽ അറ്റ്ലാൻറക്കെതിരായ മത്സരത്തിൽ 2-2ന് സമനില വഴങ്ങിയ യുവെ, ലീഡുയർത്താനുള്ള അവസരം പാഴാക്കി. കളിയുടെ ആദ്യ പകുതിയിൽ ഡുവാൻ സപാറ്റയുടെ (16ാം മിനിറ്റ്) ഗോളിൽ അറ്റ്ലാൻറയാണ് ലീഡ് നേടിയത്.
എന്നാൽ, രണ്ടാം പകുതിയിലെ 55ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി ഗോളാക്കി ഒപ്പമെത്തിച്ചു. 80ാം മിനിറ്റിൽ റസ്ലാൻ മലിനോവിസ്കി അറ്റ്ലാൻറക്ക് വീണ്ടും ലീഡ് നൽകിയെങ്കിലും 90ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയും പെനാൽറ്റിയും യുവൻറസിനെ വീണ്ടും രക്ഷിച്ചു. രണ്ട് പെനാൽറ്റിയും എതിരാളികളുടെ ഹാൻഡ് ബാളിലൂടെയാണ് പിറന്നത്.
