'ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ക്രിസ്റ്റ്യാനോ'
text_fieldsഫുട്ബാളിലെ എക്കാലത്തെയും മികച്ച കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് താരത്തിൻെറ ഏജൻറ് ജോർജ്ജ് മെൻഡിസ്. ബാലൺ ഡി ഒാർ പുരസ്കാരം ലയണൽ മെസ്സിക്ക് ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം പോർച്ചുഗീസ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ക്രിസ്റ്റ്യാനോ, നിങ്ങൾക്കത് അറിയാം-അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ലയണൽ മെസ്സിയ വാനോളം പുകഴ്ത്തി ബാഴ്സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമി രംഗത്തെത്തി. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് അദ്ദേഹം. ഇത് നമുക്കും ബാഴ്സയ്ക്കും വ്യക്തമാണ്. ഇത് അദ്ദേഹത്തിന്റെ അവസാന ബാലൺ ഡി ഓർ ആയിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മെസ്സി ഇപ്പോഴും ചെറുപ്പമാണ്. അദ്ദേഹത്തിന് നമ്മോടൊപ്പം കൂടുതൽ വർഷങ്ങൾ കളിക്കാൻ കഴിയും.
ബാലൺ ഡി ഓർ എക്കാലത്തെയും മികച്ച കളിക്കാരന്റെ അടുത്തേക്ക് പോകുന്നു. ഫുട്ബോളും ബാഴ്സയും മറ്റൊരു അത്ഭുതകരമായ നേട്ടം ആഘോഷിക്കുന്നു. അഭിനന്ദനങ്ങൾ ലിയോ-അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു.