ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ  തി​രി​ച്ചു​വി​ളി​ച്ച്​ കോ​ച്ച്​

22:57 PM
24/05/2019
 ഒ​യ്​​റാ​സ്(​പോ​ർ​ചു​ഗ​ൽ): യു​വേ​ഫ നാ​ഷ​ൻ​സ്​ ലീ​ഗ്​ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന പോ​ർ​ചു​ഗീ​സ്​ ടീ​മി​ൽ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടു​ത്തി കോ​ച്ച്​ ഫെ​ർ​ണാ​ഡോ സാ​േ​ൻ​റാ​സ്.

ജൂ​ൺ അ​ഞ്ചി​ന്​ പോ​ർ​േ​ട്ടാ​യി​ലാ​ണ്​ ആ​വേ​ശ​ക​ര​മാ​യ സെ​മി​ഫൈ​ന​ൽ മ​ത്സ​രം.  ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ളി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യി​ല്ലാ​തെ​യാ​യി​രു​ന്നു പ​റ​ങ്കി​പ്പ​ട​യു​ടെ മു​ന്നേ​റ്റം. ര​ണ്ടാം സെ​മി​യി​ൽ ഇം​ഗ്ല​ണ്ട്​ നെ​ത​ർ​ല​ൻ​ഡ്​​സി​നെ നേ​രി​ടും. 

അ​തേ​സ​മ​യം, സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ ആ​ൻ​ഡ്രി​യ​ൻ സി​ൽ​വ, നാ​നി, റി​ക്കാ​ർ​ഡോ ​ക്വാ​റ​സ്​​മ എ​ന്നി​വ​രെ കോ​ച്ച്​ ടീ​മി​ലേ​ക്ക്​ പ​രി​ഗ​ണി​ച്ചി​ല്ല. ബെ​ൻ​ഫി​ക്ക​യു​ടെ യു​വ​താ​രം ജാ​വോ ഫെ​ലി​ക്​​സി​നെ ടീ​മി​ലു​ൾ​​പ്പെ​ടു​ത്തി​യ​താ​ണ്​ മ​റ്റൊ​രു പ്ര​ധാ​ന മാ​റ്റം.
 
Loading...
COMMENTS