Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോക്കും...

ക്രിസ്റ്റ്യാനോക്കും ലുകാകുവിനും ഡബ്ള്‍. പോര്‍ചുഗലിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം

text_fields
bookmark_border
ക്രിസ്റ്റ്യാനോക്കും ലുകാകുവിനും ഡബ്ള്‍. പോര്‍ചുഗലിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം
cancel
ഫാറോ: ലോകകപ്പ് യൂറോപ്യന്‍ യോഗ്യത റൗണ്ട് മത്സരത്തില്‍ പോര്‍ചുഗലിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം. രണ്ടുഗോളുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നും പ്രകടനത്തില്‍ ഗ്രൂപ് ‘ബി’യില്‍ പോര്‍ചുഗല്‍ ലാത്വിയയെ 4-1ന് തകര്‍ത്തു. 28ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കിയാണ് ക്രിസ്റ്റ്യാനോ തുടങ്ങിയത്. 

എന്നാല്‍, രണ്ടാം പകുതിയില്‍ പെനാല്‍റ്റി പാഴാക്കി. ഇതിന് പ്രായശ്ചിത്തമെന്നോണം 85ാം മിനിറ്റില്‍ മിന്നുന്ന ഗോളില്‍ വിജയത്തിന് തിളക്കമേകി. വില്യം കാര്‍വലോയും ബ്രൂണോ ആല്‍വസും ഓരോ ഗോളുമടിച്ചു. ഇതോടെ പോര്‍ചുഗല്‍ പോയന്‍റ് പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് പിന്നില്‍ രണ്ടാമതത്തെി. നാലില്‍ നാലും ജയിച്ച സ്വിസുകാര്‍ക്ക് 12ഉം, മൂന്ന് കളി ജയിച്ച പോര്‍ചുഗലിന് ഒമ്പതും പോയന്‍റാണുള്ളത്.

ഗ്രൂപ് എച്ചില്‍ ബെല്‍ജിയം എസ്തോണിയയെ 8-1ന് തരിപ്പണമാക്കി 12 പോയന്‍റുമായി ഒന്നാമതായി. റൊമിലു ലുക്കാക്കുവും ഡ്രൈസ് മെര്‍ട്ടന്‍സും രണ്ടുഗോള്‍ വീതം നേടിയപ്പോള്‍, തോമസ് മ്യൂണിയര്‍, എഡന്‍ ഹസാഡ്, യാനിക് കറാസ്കോ എന്നിവര്‍ ഓരോ ഗോളടിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2018 FIFA World Cup Qualifier
News Summary - cristiano ronaldo
Next Story