ലോക്ഡൗൺ ലംഘിച്ച് പരിശീലനത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ വിവാദത്തിൽ
text_fieldsമെദീര: ലോക്ഡൗൺ ലംഘിച്ച് പരിശീലനത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വ ിമർശനം. ജന്മനാടായ പോർചുഗലിലെ മെദീരയിൽ സ്റ്റേഡിയത്തിലാണ് യുവൻറസ് താരം പരിശീലനത്തിനിറങ്ങിയത്. കോവിഡ് കാരണം രാജ്യത്ത് ലോക്ഡൗൺ തുടരുന്നതിനിടെയാണ് സൂപ്പർ താരം പരിശീലിക്കുന്ന വിഡിയോ പുറത്തായത്.
ഇതോടെ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ താരത്തിന് താക്കീത് നൽകി. താരത്തിന് പ്രത്യേക അനുമതി നൽകിയിട്ടില്ലെന്നും നിയമം അനുസരിക്കണമെന്നും മെദീര ആരോഗ്യ വിഭാഗം തലവൻ പെഡ്രോ റാമോസ് പറഞ്ഞു. മാർച്ചിൽ ഇറ്റലിയിൽനിന്നെത്തിയ ക്രിസ്റ്റ്യാനോക്കും കുടുംബത്തിനും ഐസൊലേഷൻ നിർദേശിച്ചിരുന്നു. ഇറ്റാലിയൻ സീരി ‘എ’ ടീമായ ലാസിയോയുടെ ഡയറക്ടറും വിമർശനവുമായി രംഗത്തെത്തി.