റൊണാൾഡോയുടെ ഇരട്ട ഗോളിൽ യുവന്റസിന് ജയം
text_fieldsറോം: റെക്കോഡ് തുകക്ക് ഇറ്റാലിയൻ ലീഗിലെത്തി ആദ്യ മൂന്നു മത്സരങ്ങളിലും സ്കോർ ചെ യ്യാനാവാതെ നിരാശപ്പെടുത്തിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ രണ്ടടിച്ച് ടീമിനെ ജയിപ്പിച്ചു. സസോളോക്കെതിരായ മത്സരത്തിലാണ് യുവൻറസ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ പ്രതീക്ഷ കാത്ത പ്രകടനവുമായി കളംനിറഞ്ഞത്.
ഗോളൊഴിഞ്ഞ ആദ്യ 45 മിനിറ്റിനുശേഷം രണ്ടാം പകുതിയിലാണ് യുവൻറസും ക്രിസ്റ്റ്യാനോയും കളിയുടെ ഗതി മാറ്റിയത്. അവസരങ്ങൾ പലതുതുറന്നിട്ടും പാഴാക്കുന്നതിൽ മത്സരിച്ച യുവൻറസ് നിര ഗോൾദാഹവുമായി എതിർപകുതിയിൽ വട്ടമിട്ടുനിന്നതിെൻറ തുടർച്ചയായിരുന്നു 50ാം മിനിറ്റിലെ ആദ്യ ഗോൾ.
തൊട്ടുമുമ്പ് സസോളോ പോസ്റ്റിൽ അപകടമൊഴിവാക്കിയ പ്രതിരോധ താരം ഫെറാരിയുടെ വലിയ പിഴയിൽ കാലിലേക്കു വന്ന പന്ത് തൊട്ടുകൊടുത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ കന്നിഗോൾ. കോർണർ കിക്ക് താഴ്ന്നുവന്നത് ശ്രമകരമായി കുത്തിയകറ്റാനുള്ള ഫെറാരിയുടെ ശ്രമം നേരെ ചെന്നത് സ്വന്തം പോസ്റ്റിലേക്ക്. സൈഡ് ബാറിൽ തട്ടി ഗോളിനു പാകമായി നീങ്ങിയ പന്തിൽ കാൽവെച്ച് ക്രിസ്റ്റ്യാനോ സീരി ‘എ’യിലെ ആദ്യ ഗോൾ കണ്ടെത്തുേമ്പാൾ അലയൻസ് സ്റ്റേഡിയം പ്രകമ്പനംകൊണ്ടു.
മൈതാനം ക്രിസ്റ്റ്യാനോക്കായി ആർത്തുവിളിച്ച നിമിഷങ്ങളിൽ വീണ്ടും ഗോളെത്തി. ഇത്തവണയും പിറന്നത് അനായാസ ഗോൾ. പന്തുമായി എതിർപകുതിയിൽ ഒാടിക്കയറിയ കാൻ നൽകിയ പാസ് റോണോ സ്പർശത്തോടെ അനായാസം പോസ്റ്റിെൻറ വലതുമൂലയിൽ. തിരിച്ചടിക്കാൻ സസോേളാ നടത്തിയ നീക്കങ്ങൾ 91ാം മിനിറ്റിൽ ഫലംകണ്ടെങ്കിലും സമയം വൈകിയിരുന്നു. ബാബകാറായിരുന്നു സസോളോയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. സ്കോർ 2-1. യുവൻറസ് സീരി ‘12 പോയൻറുമായി മുന്നിലാണ്.