ഗോൾവേട്ട തുടർന്ന് ക്രിസ്റ്റ്യാനോ; സീരി എയിൽ യുവൻറസ് ഒന്നാമത്
text_fields10 മിനിറ്റിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. സീസണിൽ പോർചുഗൽ താരം നേടുന്ന 14ാമത്തെയും ആറ് മത്സരങ്ങളിൽ ഒമ്പതാമത്തെയും ഗോളായിരുന്നു ഇത്. 48 പോയൻറുമായി യുവൻറസ് ഒന്നാമതാണ്.
നെയ്മറിന് ഇരട്ട ഗോൾ; പി.എസ്.ജിക്ക് സമനില
പാരിസ്: സൂപ്പർ താരം നെയ്മർ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ലീഗ് വൺ ചാമ്പ്യന്മാരായ പി.എസ്.ജിയെ എ.എസ് മൊണാക്കോ 3-3ന് സമനിലയിൽ കുരുക്കി. പി.എസ്.ജിയുടെ സ്വന്തം മൈതാനമായ പാർക് ഡി പ്രിൻസസിൽ രണ്ടാം മിനിറ്റിൽ ഗോൾവല കുലുക്കിയ നെയ്മർ 42ാം മിനിറ്റിൽ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു.
ഗെൽസൺ മാർടിൻസ് (7) വിസാം ബെൻ യെഡർ (13) എന്നിവർ ആദ്യ പകുതിയിൽ മൊണാക്കോക്കായി സ്കോർ ചെയ്തു. ഇതിനിടെ മൊണാക്കോ താരം ഫോഡെ ബാലോ ടൂറെയുടെ സെൽഫ് ഗോളിെൻറ ആനുകൂല്യത്തിൽ ആദ്യ പകുതിയിൽ പി.എസ്.ജി 3-2ന് മുന്നിലെത്തി. 70ാം മിനിറ്റിൽ വിവാദ ഗോളിലൂടെ ഇസ്ലാം സിമാനിയാണ് പുതിയ കോച്ചായ റോബർട്ട് മെറീനയുടെ കീഴിലിറങ്ങിയ ആദ്യ മത്സരത്തിൽ മൊണാക്കോക്ക് സമനില സമ്മാനിച്ചത്. 46 പോയൻറുമായി പി.എസ്.ജി തന്നെയാണ് ഒന്നാമത്.
