ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെയാണ് -ക്രിസ്റ്റ്യാനോ
text_fields‘‘ ലോകത്തിലെ മികച്ച താരം ആരാണെന്ന വ്യത്യസ്ത അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് പറയെട്ട, എന്നെക്കാൾ മികച്ച ഫുട്ബാളർ ലോകത്ത് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. ഞാൻ സ്വന്തമാക്കിയതൊന്നും ഇതുവരെ മറ്റൊരു ഫുട്ബാളർക്കും നേടാനായിട്ടില്ല. ലയണൽ മെസ്സിയെയും നെയ്മറിനെയും മികച്ച താരമെന്ന് പറയുന്നവരുണ്ട്. എന്നാൽ, എന്നോളം വരില്ല അവരൊന്നും. ബാലൺ ഡി ഒാറിനെ കുറിച്ച് മാത്രമല്ല പറയുന്നത്. ഞാൻ നേടിയ വ്യക്തിഗത നേട്ടങ്ങൾ മറ്റാരും സ്വന്തമാക്കിയിട്ടില്ല. മെസ്സിയേക്കാൾ മുമ്പ് ബാലൺ ഡി ഒാർ നേടിയിട്ടുണ്ട്. പിന്നീട് തുടർച്ചയായ നാലുതവണ മെസ്സി തന്നെയായിരുന്നു. ഒരു കാര്യം മറച്ചുവെക്കാതെ പറയെട്ട, പുരസ്കാരം ലഭിക്കാതെ ആ വർഷങ്ങളിൽ വേദിയിലിരിക്കുന്നതിൽ ഞാൻ അസ്വസ്ഥനായിരുന്നു. എന്നാൽ, കഠിനാധ്വാനത്തിലൂടെ ആ സ്വപ്നങ്ങളിലേക്ക് തിരിച്ചുവന്നു. ജിമ്മിലെ അധ്വാനത്തിലൂടെ മാത്രം നേടുന്നതല്ല ഇത്. ഫ്ലോയിഡ് മെയ്വെതറിനെയും ലിബ്രോൺ ജെയിംസിനെയും പോലെ ഇതിഹാസ താരമായാണ് എെൻറ പിറവി’’.
