Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകുള്ളനെന്ന്​ വിളിച്ച്​...

കുള്ളനെന്ന്​ വിളിച്ച്​ റോണോ; ഗോളടിച്ച്​ കണക്ക്​ തീർത്ത്​ ഫ്ലോറൻസി, വിവാദം

text_fields
bookmark_border
Cristiano-Trolls--Florenzi
cancel

ലോകത്താകമാനം കോടിക്കണക്കിന്​ ആരാധകരുള്ള ഫുട്​ബാൾ താരമാണ്​ ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിൻെറ കാള ക്കൂറ്റന്​ ഫുട്​ബാളിലോ പുറത്തോ അധികം സൗഹൃദങ്ങളില്ല. എന്നാൽ നിരവധി ശത്രുക്കളുണ്ട്​ താനും. റൊണാൾഡോക്ക്​ ഏറ ്റവും ഒടുവിലായി​ ലഭിച്ച ശത്രു ഇറ്റാലിയൻ ക്ലബായ റോമയുടെ നായകൻ അലെസ്സാൻഡ്രോ ഫ്ലോറൻസിയാണ്​.

യുവൻറസ്​ - റോ മ മത്സരത്തിൽ ഉടലെടുത്ത പ്രശ്​നമാണ്​ വലിയ മാധ്യമ ശ്രദ്ധ നേടിയ സംഭവത്തിലേക്ക്​ നയിച്ചത്​. ക്രിസ്റ്റ്യാനോയുമായ ി പന്തിനുവേണ്ടി മത്സരിക്കുന്നതിനിടെ റോമ താരം എഡിന്‍ ഡെക്കേ വീണു. പരിക്കേറ്റ ഡെക്കേക്ക്​ ചികിത്സയും വേണ്ടി വന ്നിരുന്നു. ഇത്​ ചോദ്യം ചെയ്യാൻ പോയതായിരുന്നു അലസാണ്ട്രോ ഫ്ലോറൻസി. എന്നാൽ ഫ്ലോറൻസി നേരിടേണ്ടി വന്നത്​ റേ ാണോയുടെ ആരാധകരെ അടക്കം നാണിപ്പിക്കുന്ന മറുപടിയായിരുന്നു.

​ഫ്ലോറൻസിയുടെ പൊക്കക്കുറവിനെ കളിയാക്കുകയായിരുന്നു പോര്‍ച്ചുഗല്‍ താരം ചെയ്​തത്​. റോമ നായകനോട്​ മിണ്ടാതിരിക്കാൻ പറഞ്ഞ റൊണാൾഡോ ഉയരം കുറഞ്ഞ ഫ്ലോറൻസി തന്നോട്​ സംസാരിക്കാൻ യോഗ്യനല്ലെന്ന്​ പറയുകയും ചെയ്​തു. ഇത്​ ഫ്ലോറൻസിയെ പ്രകോപിതനാക്കി. എന്നാൽ ഇരുടീമുകളിലെയും താരങ്ങൾ ചേർന്ന്​ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. കളത്തിനകത്ത്​ റൊണാൾഡോയുടെ പെരുമാറ്റം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദത്തിനാണ്​ തുടക്കമിട്ടിരിക്കുന്നത്​.

എങ്കിലും വൈകാതെ റഫറി ഇടപെട്ട്​ പ്രശ്​നം ഒത്തുതീർപ്പാക്കിയിരുന്നു. ഇരുവരും ആലിംഗനം ചെയ്​ത്​ പിരിയുകയും ചെയ്​തു. എന്നാൽ ഫ്ലോറൻസിയുടെ ഉള്ളിൽ കലിപ്പ്​ അടങ്ങിയിരുന്നില്ല. അത്​ തീർത്തത്​ 79ാം മിനിറ്റിൽ ഗോളടിച്ച്​. അധിക സമയത്തിൻെറ രണ്ടാം മിനിറ്റില്‍ ഡെക്കേയും വലകുലുക്കിയതോടെ റോമക്ക്​ 2-0ൻെറ കിടിലൻ ജയം.

കളി കഴിഞ്ഞതിന്​ ശേഷം റോണോയുടെ മോശം പെരുമാറ്റത്തെ വിമർശിക്കാനും ഫ്ലോറൻസി മറന്നില്ല. ബാലൻ ദി ഓർ നേടി എന്നത്​ കൊണ്ട്​ എന്ത്​ പറയാനും അവകാശമുണ്ടെന്നാണ്​ അയാൾ ധരിച്ചുവച്ചിരിക്കുന്നത്​. ഞാനും കളത്തിനകത്ത്​ പലരോടും പല കാര്യങ്ങളും പറയാറുണ്ട്​. എല്ലാം അവിടെ അവസാനിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഗോൺസാലോ ഹിഗ്വെയിൻ റോണോയോടുള്ള വിരോധം തുറന്ന്​ പറഞ്ഞിരുന്നു. കണക്കിലധികം വിലമധിക്കപ്പെടുന്ന താരമാണ്​ റൊണാൾഡോ എന്നാണ്​​ ഹിഗ്വെയിൻെറ പക്ഷം. താൻ മാഡ്രിഡിൽ നിന്നും ഇറങ്ങാൻ കാരണക്കാരൻ റൊണാൾഡോ ആണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അർതുറോ വിദാൽ, പിക്വെ, ആൽവെസ്​ എന്നിവരും റൊണാൾഡോയെ താൽപര്യമില്ലാത്ത താരങ്ങളിൽ പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoAlessandro Florenzi
News Summary - Cristiano Ronaldo Savagely Trolls Alessandro Florenzi-sports news
Next Story