ക്രിസ്റ്റ്യാനോക്ക് അഞ്ചു മത്സരങ്ങളിൽ വിലക്ക്
text_fieldsമഡ്രിഡ്: റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഞ്ചു മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണക്കെതിരായ ഒന്നാം പാദമത്സരത്തിനിടെ റഫറിയെ തള്ളിയ സംഭവത്തിലാണ് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയത്. 3-1ന് റയൽ ജയിച്ച മത്സരത്തിനിടെ റഫറി രണ്ടാം മഞ്ഞക്കാർഡ് കാണിച്ചതോടെയാണ് റൊണാൾഡോ പ്രകോപിതനായത്. റഫറി റിക്കാർഡോ ഡി ബർഗോസിനെ തള്ളി പ്രതിഷേധിച്ചത് വിനയായി.
ചുവപ്പുകാർഡിനുള്ള ഒരു മത്സരവിലക്കിനു പുറമെ നാലു കളിയിൽകൂടി താരം പുറത്തിരിക്കേണ്ടിവരും. 4500 ഡോളർ പിഴയും ചുമത്തി. നടപടിക്കെതിരെ 10 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാം. വിലക്കുശിക്ഷയോടെ വ്യാഴാഴ്ച രാത്രിയിലെ സൂപ്പർ കപ്പ് രണ്ടാം പാദ മത്സരം പോർചുഗൽ താരത്തിന് നഷ്ടമാവും. ലാ ലിഗ സീസൺ ആരംഭത്തിൽ ഡിപൊർടീവോ, വലൻസിയ, ലെവാെൻറ, റയൽ സൊസീഡാഡ് എന്നിവക്കെതിരായ മത്സരവും നഷ്ടമാവും.
