റയലി​െൻറ ലക്ഷ്യം ഹാട്രിക് കിരീടം;ക്രി​സ്​​റ്റ്യാ​നോ ക​ളി​ക്കും

09:06 AM
13/09/2017
മ​ഡ്രി​ഡ്​​: യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ൾ ച​രി​ത്ര​ത്തി​ൽ ഹാ​ട്രി​ക്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ടം നേ​ടി​യ​ത്​ ബ​യേ​ൺ മ്യൂ​ണി​ക് (1974-76)​ മാ​ത്ര​മാ​ണ്. നാ​ലു പ​തി​റ്റാ​ണ്ടു മു​മ്പു​ള്ള ആ ​റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്താ​ൻ പി​ന്നീ​ടാ​ർ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ പ​ന്തു​രു​ണ്ട്​ തു​ട​ങ്ങി​യ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ഗ്രൂ​പ് ‘എ​ച്ചി’​ൽ റ​യ​ൽ മ​ഡ്രി​ഡ്​ ഇ​ന്നി​റ​ങ്ങു​േ​മ്പാ​ൾ ല​ക്ഷ്യം സു​ന്ദ​ര സ്വ​പ്​​നം മാ​ത്ര​മാ​ണ്. ആ​ദ്യ അ​ങ്ക​ത്തി​ൽ സൈ​പ്ര​സ്​ ക്ല​ബ്​ അ​പോ​യ​ൽ നി​കോ​ഷ്യ​ക്കെ​തി​രെ സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ലാ​ണ്​ ബൂ​ട്ടു​കെ​ട്ടു​ന്ന​തെ​ങ്കി​ലും റ​യ​ൽ ക​ണ്ണു​വെ​ക്കു​ന്ന​ത്​ 2018 മേ​യ്​ 26ന്​ ​യു​ക്രെ​യ്​​ൻ ത​ല​സ്​​ഥാ​ന​മാ​യ കി​യ​വി​ലെ സ്വ​പ്​​ന​രാ​വി​ലേ​ക്ക്. അ​ന്നാ​ണ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​​െൻറ കി​രീ​ട​പ്പോ​രാ​ട്ടം. തു​ട​ർ​ച്ച​യാ​യി ര​ണ്ടു കി​രീ​ടം ചൂ​ടി​യ​വ​ർ അ​ര​യും ത​ല​യും മു​റു​ക്കി ച​രി​ത്ര​ക്കു​തി​പ്പി​നി​റ​ങ്ങു​ക​യാ​യി. 

സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​​ൽ ര​ണ്ടു ലാ ​ലി​ഗ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഒ​ന്നി​ലും വി​ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. ഫി​നി​ഷി​ങ്ങി​ലെ പാ​ളി​ച്ച​ക​ൾ വ​ൻ ദു​ര​ന്ത​മാ​കു​േ​മ്പാ​ൾ, ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും സ​മ​നി​ല​യാ​യി​രു​ന്നു വി​ധി. എ​ന്നാ​ൽ, റ​യ​ലി​ന്​ ആ​ശ്വാ​സ​മാ​കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. ലാ ​ലി​ഗ​യി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ സ​സ്​​പെ​ൻ​ഷ​നി​ലാ​യ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ന്ന്​ ക​ള​ത്തി​ലി​റ​ങ്ങും. ആ​ഭ്യ​ന്ത​ര ലീ​ഗി​ലെ വി​ല​ക്ക്​ യു​വേ​ഫ പോ​രാ​ട്ട​ങ്ങ​ളി​ൽ ബാ​ധി​ക്കി​ല്ലെ​ന്ന ഇ​ള​വി​ലാ​ണ്​ ക്രി​സ്​​റ്റ്യാ​നോ ടീ​മി​നൊ​പ്പം ചേ​രു​ന്ന​ത്. എ​ന്നാ​ൽ, പ​രി​ക്കേ​റ്റ ഫ്ര​ഞ്ച്​ താ​രം ക​രീം ബെ​ൻ​സേ​മ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​യി​ട്ടി​ല്ല. ഇൗ ​ഒ​ഴി​വ്​ വ​സ്​​ക്വ​സും യു​വ​താ​രം മാ​ർ​കോ അ​സെ​ൻ​സി​യോ​യും നി​ക​ത്തും. മ​ധ്യ​നി​ര​യി​ൽ ഇ​സ്​​കോ​യും ​ടോ​ണി ക്രൂ​സും ക​രു​ത്താ​ർ​ജി​ച്ചാ​ൽ പു​തു​നി​ര​യെ മ​ഡ്രി​ഡു​കാ​ർ ഗോ​ളി​ൽ മു​ക്കു​മെ​ന്നു​റ​പ്പ്.

കു​ഞ്ഞ​ന്മാ​ര​ല്ല അ​പോ​യ​ൽ
2011-12 സീ​സ​ണി​ൽ ക്വാ​ർ​ട്ട​ർ വ​രെ എ​ത്തി​യ​വ​രാ​ണ്​ അ​പോ​യ​ൽ നി​കോ​ഷ്യ. നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ സൈ​പ്ര​സി​ൽ​നി​ന്ന്​ അ​പോ​യ​ൽ ഇ​ക്കു​റി ചാ​മ്പ്യ​ൻ​സ്​ ​ലീ​ഗി​ൽ പോ​രി​നെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ലോ​ഒാ​ഫി​ൽ പു​റ​ത്താ​യ സൈ​പ്ര​സ്​​ സം​ഘം തെ​റ്റു​തി​രു​ത്തി പ്ലേ​ഒാ​ഫ്​ അ​തി​ജ​യി​ച്ചു​ത​ന്നെ​യാ​ണ്​ ഗ്ലാ​മ​ർ പോ​രാ​ട്ട​ത്തി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. എ​ന്നാ​ൽ, ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ യൂ​റോ​പ്പി​ലെ അ​തി​കാ​യ​രെ നേ​രി​ടാ​നാ​ണ്​ ടീ​മി​​െൻറ യോ​ഗം. എ​ന്നി​രു​ന്നാ​ലും പോ​രാ​ടാ​നു​റ​ച്ചാ​ണ്​ ​ഗ്രീ​ക്​​ മാ​നേ​ജ​ർ ജി​യോ​ർ​ഗ​സ്​ ഡോ​ണി​സ്,​ സാ​ൻ​റി​​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ലേ​ക്ക്​ പ​റ​ന്ന​ത്. ‘‘എ​തി​രാ​ളി​ക​ൾ ആ​രാ​ണെ​ന്ന്​ ന​ന്നാ​യി അ​റി​യാം. എ​ന്നാ​ൽ, ഇ​ത്​ ഫു​ട്​​ബാ​ളാ​ണ്. മി​ക​ച്ച നി​ല​യി​ൽ പ​ന്തു​ത​ട്ടു​ന്ന​വ​ർ വി​ജ​യി​ക്കും’’ -ആ​ത്​​മ​വി​ശ്വാ​സം നി​റ​ഞ്ഞ വാ​ക്കു​ക​ളോ​ടെ ഡോ​ണി​സ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു. 
ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മാ​ണ്​ ഇ​രു​വ​രും നേ​ർ​ക്കു​​നേ​ർ എ​ത്തി​യ​ത്. അ​ന്ന്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 8-2ന്​ ​തോ​ൽ​ക്കാ​നാ​യി​രു​ന്നു സൈ​പ്ര​സ്​ സം​ഘ​ത്തി​​െൻറ വി​ധി.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​ർ ജ​ർ​മ​ൻ സം​ഘം ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​നെ നേ​രി​ടു​േ​മ്പാ​ൾ, ​പ്ലേ ​ഒാ​ഫി​ലൂ​ടെ ടി​ക്ക​റ്റു​റ​പ്പി​ച്ച ലി​വ​ർ​പൂ​ൾ സ്​​പാ​നി​ഷ്​ ക​രു​ത്ത​രാ​യ സെ​വി​യ്യ​യെ നേ​രി​ടും. ഗ്രൂ​പ്​ ‘എ​ഫി’​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ ഫെ​യ്​​നൂ​ർ​ദി​നോ​ട്​ ഏ​റ്റു​മു​ട്ടു​​​ം. നാ​പോ​ളി ഷാ​ക്​​ത​റി​നെ നേ​രി​ടും. രാ​ത്രി 12.15നാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. 
 
COMMENTS