ക്രിസ്റ്റ്യാനോ എത്തി; പോർചുഗൽ ഉണർന്നു
text_fieldsലിസ്ബൺ: സന്നാഹമത്സരങ്ങളിലെ സമനിലയിൽ കുരുങ്ങിയ പോർചുഗലിന് ആവേശമായി സൂപ്പർതാരമെത്തി. ചാമ്പ്യൻസ് ലീഗിൽ റയൽമഡ്രിഡിന് കിരീടം സമ്മാനിച്ച് അവധിയിൽ പോയ ക്രിസ്റ്റ്യാനോ റൊണാൾഡോ തിങ്കളാഴ്ച ദേശീയ ടീമിനൊപ്പം ചേർന്നു. ലോകകപ്പിന് മുന്നോടിയായി ലിസ്ബണിലാണ് ടീമിെൻറ പരിശീലനം.
മേയ് 27ന് യുക്രെയ്നിലെ കിയവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനുശേഷം കുടംബവുമൊന്നിച്ച് അവധിക്കാലം ആസ്വദിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. സൂപ്പർതാരമില്ലാതെ രണ്ടു സന്നാഹ മത്സരം കളിച്ച പോർചുഗൽ തുനീഷ്യയോടും (2-2), ബെൽജിയത്തോടും (0-0) സമനില വഴങ്ങുകയായിരുന്നു.
ഏഴാം നമ്പർ ജഴ്സിയണിഞ്ഞ ടീഷർട്ട് ട്വിറ്ററിൽ പങ്കുവെച്ചാണ് താരം തിരിച്ചുവരവ് അറിയിച്ചത്. രണ്ടു വർഷം മുമ്പ് യൂറോകപ്പിൽ പോർചുഗലിനെ കിരീടത്തിലേക്ക് നയിച്ച് ആരാധകരെ ഞെട്ടിച്ച ക്രിസ്റ്റ്യാനോ മാജിക് ഇക്കുറി റഷ്യയിൽ കാത്തിരിക്കുകയാണ് ആരാധകർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
