20 വയസുകാരെൻറ കായികശേഷി റോണോൾഡോക്കുണ്ട്- യുവൻറസ് മെഡിക്കൽ ടീം
text_fieldsമിലാൻ: 20 വയസ് പ്രായമുള്ള യുവാവിെൻറ കായികശേഷി ക്രിസ്റ്റ്യാനോ റൊണാൾഡോ റോണാൾഡോക്കുണ്ടെന്ന് ഇറ്റാലിയൻ ക്ലബ് യുവൻറസ്. ശാരീരിക ശേഷികൊണ്ട് ഇപ്പോഴും താനൊരു 23കാരനാണെന്ന് റോണോൾഡോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് യുവൻറസ് മെഡിക്കൽ ടീമിെൻറ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
റോണോൾഡോയുടെ ശരീരത്തിലെ കൊഴുപ്പിെൻറ അളവ് ഏഴ് ശതമാനം മാത്രമാണെന്ന് യുവൻറസിെൻറ മെഡിക്കൽ സംഘം പറയുന്നു. ഒരു ശരാശരി പ്രഫഷണൽ ഫുട്ബാൾ കളിക്കാരനേക്കാളും മൂന്ന് ശതമാനം കുറവാണിത്. റോണോൾഡോയുടെ മസിൽ മാസ് 50 ശതമാനമാണ്. പ്രഫഷണൽ ഫുട്ബാൾ കളിക്കാരെൻറ ശരാശരിയുമായി താരതമ്യം ചെയ്യുേമ്പാൾ ഇത് നാല് ശതമാനം കൂടുതലാണ്. ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഏറ്റവും വേഗതയിൽ ഒാടിയതിെൻറ റെക്കോർഡ് റോണോൾഡോക്കാണ്.
സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിലെ ഒമ്പത് വർഷത്തെ കരിയറിന് ശേഷമാണ് ക്രിസ്റ്റ്യാനോ റോണോൾഡോ യുവൻറസിലെത്തുന്നത്. മൂന്ന് വർഷത്തെ കരാറാണ് യുവൻറസുമായി റോണോൾഡോ ഒപ്പിട്ടിരിക്കുന്നത്. 112 മില്യൺ യൂറോയെന്ന റെക്കോർഡ് തുകക്കാണ് റോണോൾഡോ യുവൻറസിലെത്തിയത്.