Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊ​ണാ​ൾ​ഡോ...

റൊ​ണാ​ൾ​ഡോ ഗോ​ളി​ല്ലാ​തെ യു​വ​ൻ​റ​സ്​ ജ​യം

text_fields
bookmark_border
റൊ​ണാ​ൾ​ഡോ ഗോ​ളി​ല്ലാ​തെ യു​വ​ൻ​റ​സ്​ ജ​യം
cancel

വെ​റോ​ണ: അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും സൂ​പ്പ​ർ​താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും യു​വ​ൻ​റ​സും സീ​രി എ​യി​ൽ ജ​യ​ത്തോ​ടെ പ​ട​യോ​ട്ടം തു​ട​ങ്ങി. പൊ​രു​തി​ക്ക​ളി​ച്ച ചീ​വോ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ്​ ചാ​മ്പ്യ​ന്മാ​ർ തോ​ൽ​പി​ച്ച​ത്. സ്​​പാ​നി​ഷ്​ വ​മ്പ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​ൽ​നി​ന്നും 850 കോ​ടി​ക്ക്​ ഇൗ ​സീ​സ​ണി​ൽ യു​വ​ൻ​റ​സി​ലെ​ത്തി​യ റൊ​ണാ​ൾ​ഡോ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി​യെ​ങ്കി​ലും നാ​ല്​ ​ഗോ​ള​വ​സ​ര​ങ്ങ​ൾ ക​ള​ഞ്ഞു.

മ​ത്സ​ര​ത്തി​​െൻറ മൂ​ന്നാം മി​നി​റ്റി​ൽ ജ​ർ​മ​ൻ താ​രം സ​മി ഖ​ദീ​ര യു​വ​ൻ​റ​സി​നാ​യി അ​ക്കൗ​ണ്ട്​ തു​റ​ന്നു. എ​ന്നാ​ൽ, 37ാം മി​നി​റ്റി​ൽ ഹെ​ഡ​ർ വ​ല​യി​ലാ​ക്കി പോ​ളി​ഷ്​ സ്​​ട്രൈ​ക്ക​ർ മ​രി​യ​സ്​ സ്​​റ്റെ​പി​ൻ​സ്​​കി ചീ​വോ​യെ ഒ​പ്പ​മെ​ത്തി​ച്ചു. 56ാം മി​നി​റ്റി​ൽ യു​വ​ൻ​റ​സ്​ താ​രം ​േജാ​വോ കാ​ൻ​സെ​ലോ​യു​ടെ ഫൗ​ളി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ ഇ​മ്മാ​നു​വ​ൽ ജി​യാ​ച്ച​രീ​നി ചീ​വോ​ക്ക്​ ലീ​ഡ്​ ന​ൽ​കി.

ഒ​പ്പ​മെ​ത്താ​നു​ള്ള യു​വ​ൻ​റ​സി​​െൻറ​ ശ്ര​മ​ഫ​ല​മാ​യി ലി​യ​നാ​ർ​ഡോ ബ​നൂ​ച്ചി ചീ​വോ ബോ​ക്​​സി​ൽ സൃ​ഷ്​​ടി​ച്ച സ​മ്മ​ർ​ദം വ​ഴി മ​രി​യോ ബ​നി​യു​ടെ ഹെ​ഡ​ർ സ്വ​ന്തം വ​ല​യി​ൽ ക​യ​റി. ഇ​തി​നി​ടെ ക്രൊ​യേ​ഷ്യ​ൻ താ​രം മ​രി​യോ മാ​ൻ​സു​കി​ച് വ​ല കു​ലു​ക്കി​യെ​ങ്കി​ലും ഗോ​ൾ അ​നു​വ​ദി​ച്ചി​ല്ല. എ​ന്നാ​ൽ, ഇ​ഞ്ചു​റി ടൈ​മി​ൽ അ​ല​ക്സ് സാ​ൻ​ഡ്രോ​യു​ടെ അ​സി​സ്​​റ്റി​ൽ ഫെ​ഡ​റി​ക്കോ ബെ​ർ​ണാ​ഡെ​സ്കി ​േന​ടി​യ ഗോ​ൾ യു​വ​ൻ​റ​സി​ന്​ വി​ല​പ്പെ​ട്ട മൂ​ന്ന്​ പോ​യ​ൻ​റു​ക​ൾ സ​മ്മാ​നി​ച്ചു. നാ​പോ​ളി ലാ​സി​യോ​യെ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldosports newsLa Liga 2018
News Summary - Cristiano Ronaldo fails to score on Juventus debut-sports news
Next Story