ക്രിസ്റ്റ്യാനോയുടെ ഗോളിനോ ഇൻസ്റ്റഗ്രാം പോസ്റ്റിനോ വില കൂടുതൽ ?
text_fieldsയുവന്‍റസിന്‍റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിനാണോ ഇൻസ്റ്റഗ്രാം പോസ്റ്റിനാണോ വില കൂടുതൽ ? തന്‍റ െ ക്ലബ്ബിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വരുമാനം ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിന്ന് നേടുന്നുവെന് നാണ് കണക്കുകൾ. ഏകദേശം 340 കോടി രൂപയാണ് സ്പോൺസേർഡ് പോസ്റ്റുകളിൽ നിന്നുള്ള ക്രിസ്റ്റ്യാനോയുടെ ഒരു വർഷത്തെ വരുമാനം. അതേസമയം യുവന്‍റസിൽ നിന്ന് ഒരു വർഷം ലഭിക്കുന്നത് ഏകദേശം 242 കോടി രൂപയാണ്.
49 സ്പോൺസേർഡ് ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിന്നാണ് ക്രിസ്റ്റ്യാനോ 340 കോടിയോളം നേടുന്നത്. അതായത്, ഓരോ പോസ്റ്റിനും 6.9 കോടി രൂപ ! ചിത്രങ്ങൾ പങ്കുവെക്കാനുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന വ്യക്തി കൂടിയാണ് ക്രിസ്റ്റ്യാനോ. ലോകമെമ്പാടുമുള്ള 18.6 കോടി പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.
നൈക്കി ഫുട്ബാൾ, സിക്സ് പാഡ് യൂറോപ്, ക്ലിയർ ഹെയർകെയർ തുടങ്ങിയ ബ്രാൻഡുകൾക്കാണ് ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ സ്പോൺസേർഡ് പോസ്റ്റുകൾ ചെയ്യുന്നത്.
ഇൻസ്റ്റഗ്രാം വരുമാനത്തിൽ മുന്നിലുള്ള ക്രിസ്റ്റ്യാനോക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് കളിക്കളത്തിലെയും എതിരാളിയായ ലയണൽ മെസിയാണുള്ളത്. ഏകദേശം 165 കോടി രൂപയാണ് 36 സ്പോൺസേർഡ് പോസ്റ്റിൽ നിന്ന് മെസിക്ക് ലഭിക്കുന്നത്.