Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊണാൾഡോക്ക്​...

റൊണാൾഡോക്ക്​ ചുവപ്പുകാർഡില്ല;  പൊട്ടിത്തെറിച്ച്​ ഇറാൻ കോച്ച്​

text_fields
bookmark_border
christiyano-ronaldo-24
cancel

മോ​സ്​​കോ: തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ഇ​റാ​ൻ-​പോ​ർ​ചു​ഗ​ൽ മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്ക്​ ചു​വ​പ്പു​കാ​ർ​ഡ്​ ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ റ​ഫ​റി​യെ​യും വാ​റി​നെ​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് പോ​ർ​ചു​ഗീ​സു​കാ​ര​നാ​യ ഇ​റാ​ൻ പ​രി​ശീ​ല​ക​ൻ കാ​ർ​ലോസ്​ ക്വീ​റോ​സ്​ രം​ഗ​ത്തെ​ത്തി. ക​ളി​യു​ടെ ര​ണ്ടാം പ​കു​തി​യി​ൽ ഇ​റാ​ൻ താ​ര​മാ​യ മു​ർ​ത​സ പൗ​രാ​ലി​ഗ​ൻ​ജി​യെ റൊ​ണാ​ൾ​ഡോ ഫൗ​ൾ ചെ​യ്തി​രു​ന്നു. താ​ര​ത്തി​ന്​ ചു​വ​പ്പു​കാ​ർ​ഡ് ന​ൽ​ക​ണോ വേ​ണ്ട​യോ എ​ന്ന​റി​യാ​ൻ വാ​റി​​െൻറ സ​ഹാ​യം തേ​ടി​യ റ​ഫ​റി റൊ​ണാ​ൾ​ഡോ​ക്ക്​ മ​ഞ്ഞ​ക്കാ​ർ​ഡ് കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

“റൊ​ണാ​ൾ​ഡോ കൈ​മു​ട്ടു​കൊ​ണ്ട്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഫു​ട്ബാ​ളി​ൽ ഇ​തി​ന്​ ചു​വ​പ്പു​കാ​ർ​ഡ്​ ന​ൽ​ക​ണ​മെ​ന്നാ​ണ്​ നി​യ​മം. അ​ത് റൊ​ണാ​ൾ​ഡോ​ക്കും മെ​സ്സി​ക്കും മാ​റ്റ​മി​ല്ല. ഫൗ​ൾ റ​ഫ​റി​ക്ക് മ​ന​സ്സി​ലാ​കാ​ത്ത​തു​കൊ​ണ്ട​ല്ല, തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ധൈ​ര്യ​മി​ല്ലാ​ഞ്ഞി​ട്ടാ​ണ്” -2010 ​േലാ​ക​ക​പ്പി​ൽ പോ​ർ​ചു​ഗ​ലി​നെ പ​രി​ശീ​ലി​പ്പി​ച്ച ക്വീ​റോ​സ്​ പ​റ​ഞ്ഞു. 
മ​നു​ഷ്യ​രാ​യി​ട്ടു​ള്ള ആ​ളു​ക​ൾ​ക്ക്​ പി​ഴ​വു​പ​റ്റാം. എ​ന്നാ​ൽ, അ​ഞ്ചും ആ​റും ആ​ളു​ക​ൾ ചേ​ർ​ന്ന്​ സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ വി​ധി നി​ർ​ണ​യി​ക്കു​േ​മ്പാ​ൾ തെ​റ്റു​പ​റ്റു​​ന്ന​തെ​ങ്ങ​നെ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ച​ു. 

വാ​ർ വ​ഴി റൊ​ണാ​ൾ​ഡോ​ക്ക്​ പെ​നാ​ൽ​റ്റി ല​ഭി​ച്ച​തും വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. വാ​ർ ന​ല്ല രീ​തി​യി​ല​ല്ല ന​ട​പ്പാ​ക്കു​ന്ന​െ​ത​ന്നും അ​ത് ഫി​ഫ പ്ര​സി​ഡ​ൻ​റി​ന​ട​ക്കം അ​റി​യാ​മെ​ന്നും ക്വീ​റോ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoportugalFIFA World Cupmalayalam newssports news
News Summary - Cristiano Ronaldo controversially escapes red card after VAR review of off-the-ball elbow during Portugal clash against Iran
Next Story