Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവലൻസിയ താരങ്ങൾക്കും...

വലൻസിയ താരങ്ങൾക്കും കോവിഡ്​

text_fields
bookmark_border
valencia
cancel

സ്​പാനിഷ്​ ഫുട്​ബാൾ ടീം വലൻസിയയുടെ മൂന്ന്​​ താരങ്ങൾക്കും രണ്ട്​ ജീവനക്കാർക്കും​ കോവിഡ്​ ബാധ സ്​ഥിരീകരിച് ചു. അഞ്ച്​ പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയ​ാണെന്നും ആരോഗ്യവാൻമാരാണെന്നും ക്ലബ്​ അധികൃതർ അറിയിച്ചു.

അർജൻറീനയുടെ സീക്വിൽ ഗരായ്​, ഫ്രഞ്ച്​ താരം ഇലിയാകിയം മൻഗാല, സ്​പാനിഷ്​ ഡിഫൻഡർ ​േജാസ്​ ലൂയിസ്​ ഗയ എന്നിവരാണ്​ കോവിഡ്​ ബാധിച്ച താരങ്ങൾ​. കഴിഞ്ഞയാഴ്​ച അറ്റ്​ലാ​ൻറക്കെതിരെ ചാമ്പ്യൻസ്​ ലീഗ്​ കളിക്കാനായി വലൻസിയ മിലാനിലേക്ക്​ പറന്നിരുന്നു. ഇവിടെനിന്ന്​ രോഗം പകർന്നതാകാമെന്നാണ്​ സംശയം.

യൂറോപ്പിൽ ഇറ്റലി കഴിഞ്ഞാൽ സ്​പെയിനിലാണ്​ ഏറ്റവുമധികം കോവിഡ്​ ബാധിച്ചത്​. 342 പേരാണ്​ ഇതുവരെ രാജ്യത്ത്​ മരിച്ചത്​. 11,178 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 530 പേർ​ രോഗത്തിൽനിന്ന്​ മുക്​തി​ നേടുകയും ചെയ്​തിട്ടുണ്ട്​. കൂടാതെ യൂറോപ്പിലെ എല്ലാ ഫുട്​ബാൾ ടൂർണമ​െൻറുകളും നിർത്തിവെച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainvalancia
News Summary - covid for valencia players
Next Story