യുവൻറസ് താരം മറ്റ്യൂഡിക്കും കോവിഡ്
text_fieldsടൂറിൻ: ഡാനിയൽ റുഗാനിക്ക് പിന്നാലെ യുവൻറസിൻെറ ഫ്രഞ്ച് താരം ൈബ്ലസ് മറ്റ്യൂഡിക്കും കോവിഡ് സ്ഥിരീകരിച്ച ു. 32കാരനായ മറ്റ്യൂഡി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കോവിഡ് ഭീതി യൂറോപ്പിൽ ഏറ്റവും ബാധിച്ചത് ഇറ്റലിയെയാണ്. സീരി എ മത്സരങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
ഇറ്റാലിയൻ താരമായ റുഗാനിക്ക് കഴിഞ്ഞ ആഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സഹതാരങ്ങളായ ക്രിസ്റ്റ്യനോ റൊണോൾഡോയടക്കം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ബുധനാഴ്ച മറ്റ്യൂഡിയുടെ ഫലം പുറത്തുവന്നത്. 2018ലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് ടീമിൻെറ മധ്യനിരയിൽ മറ്റ്യൂഡിയുമുണ്ടായിരുന്നു.
ഇറ്റാലിയിലെ ഫിയറൊൻറീന, സാംഡോരിയ എന്നീ ടീമുകളുടെ നിരവധി താരങ്ങൾ രോഗലക്ഷണങ്ങൾ പ്രകടിച്ചതിനാൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം സ്പാനിഷ് ലീഗിലെ കരുത്തരായ വലൻസിയയുടെ താരങ്ങൾക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
