കളിക്കളത്തിൽ പുതിയ പെരുമാറ്റച്ചട്ടം
text_fieldsഹൂഫ്ഡോർപ് (നെതർലൻഡ്സ്): ലോകത്തെയാകമാനം ഭീതിയിലാഴ്ത്തുന്ന കോവിഡ്-19 അതിവേ ഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രഫഷനൽ ഫുട്ബാൾ കളിക്കാർക്ക് ബാധകമാകുന്ന പുതിയ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പ്രഫഷനൽ കളിക്കാരുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ പുതിയ പെരുമാറ്റച്ചട്ടപ്രകാരം കളിക്കിടയിലും വിജയാഘോഷങ്ങളിലും കളിക്കാർ പരസ്പരം കൈകൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്നേഹ ചുംബനം നൽകുന്നതും നിരോധിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഓട്ടോഗ്രാഫ്/ഫോട്ടോകൾ എന്നിവ ഒപ്പിടാൻ പാടില്ല. അഭിമുഖങ്ങൾ നടത്തുന്ന മൈക്കുകൾ അണുനാശിനി ഉപയോഗിച്ച ടിഷ്യൂ പേപ്പർ കൈവശംെവച്ചു മാത്രമേ കൈയിലെടുക്കാൻ പാടുള്ളൂ. ഡിസ്ഇൻഫക്ഷൻ ലായനി കൈവശം വെക്കാനും നിർദേശമുണ്ട്. ഇതൊന്നും പോരാഞ്ഞിട്ടാണ് ഒഴിഞ്ഞ ഗാലറിയെ നോക്കി കളിക്കേണ്ടത്.
