ലാ ലിഗ നേതൃത്വത്തിൽ ഓൺലൈൻ മ്യൂസിക് ഫെസ്റ്റ്; 5.22കോടി രൂപ സമാഹരിച്ചു
text_fieldsമഡ്രിഡ്: അപ്രതീക്ഷിത ദുരന്തത്തിൽ വിറങ്ങലിച്ചുപോയ സ്പെയിനിന് കരുതലാവുകയാ ണ് രാജ്യത്തെ കായികതാരങ്ങളും കലാകാരന്മാരുമെല്ലാം. മരണംവിതക്കുന്ന മഹാമാരിയിൽ പ തറിയ ജനങ്ങൾക്ക് മനക്കരുത്തേകാനും, ചേർത്തുപിടിക്കാനും സ്പാനിഷ് ഫുട്ബാൾ ലീഗാ യ ലാ ലിഗ സംഘാടകരും രംഗത്തിറങ്ങി. ഫുട്ബാൾ താരങ്ങളെയും സംഗീതജ്ഞരെയും ലോക ടെന്നിസിലെ രണ്ടാം നമ്പർ താരം റാഫേൽ നദാൽ ഉൾപ്പെടെയുള്ളവരെയും പങ്കാളിയാക്കി ശനിയാഴ്ച രാത്രിയിൽ ‘ഓൺലൈൻ േഗ്ലാബൽ മ്യൂസിക് ഫെസ്റ്റിെവൽ’ സംഘടിപ്പിച്ചാണ് ലാ ലിഗ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനം നടത്തിയത്.
ഇതുവഴി 12 മണിക്കൂറിനുള്ളിൽ 6.25 ലക്ഷം യൂറോ (5.22കോടി രൂപ) സമാഹരിച്ചു. നദാലിനു പുറമെ, ബാഴ്സലോണ താരം ജെറാഡ് പിക്വെ, റയൽ മഡ്രിഡിെൻറ സെർജിയോ റാമോസ്, ഗായകരായ എയ്റ്റാന, അലയാന്ദ്രോ സാൻസ്, നടി ഡാന പൗലോ, പ്രമുഖ മ്യൂസിക് ബാൻഡ് സംഘം മൊറാറ്റ് ആൻഡ് ടബുരെറ്റ്, ചൈനീസ് പിയാനിസ്റ്റ് ലാങ് ലാങ് എന്നിവരും പങ്കാളികളായി. ലോകമെങ്ങുമുള്ള ആരാധകരിലൂടെ സമാഹരിക്കുന്ന തുക കോവിഡ് ചികിത്സക്കുള്ള മരുന്നിനും ഉപകരണങ്ങൾക്കും, കോവിഡ് ദുരിതം പേറുന്ന ആരാധകർക്ക് ദുരിതാശ്വാസമെത്തിക്കാനും ഉപയോഗിക്കും.
‘ഗുരുതര സാഹചര്യമാണിപ്പോൾ. ലാ ലിഗയുടെ പ്രവൃത്തി കളിക്കാർക്കും ആരാധകർക്കും ക്ലബുകൾക്കും അഭിമാനകമരമാണ്’ -ലോകശ്രദ്ധ നേടിയ പരിപാടിയെ കുറിച്ച് ജെറാഡ് പിക്വെ പറയുന്നു. വീടുകളിൽ ഇരുന്നാണ് അതിഥികളെല്ലാം ലൈവ് മ്യൂസിക് ഫെസ്റ്റിൽ പങ്കെടുത്തത്. മൂന്നു മണിക്കൂർ നീണ്ടുനിന്ന മേള ലാ ലിഗ സംപ്രേഷണമുള്ള 180 രാജ്യങ്ങളിൽ ടി.വി വഴിയും സോഷ്യൽ മീഡിയ വഴിയും സംപ്രേഷണം ചെയ്തു.
ഫസ്റ്റ് ഡിവിഷനിൽ 20 ക്ലബുകളുടെ പ്രതിനിധികളായി കളിക്കാരും ചേർന്നു. ഇവർക്കു പുറമെ, നീന്തൽ താരം മിറിയ ബെൽമോണ്ട്, ബാഡ്മിൻറൺ താരം കരോലിന മരിൻ എന്നിവരും പിന്തുണയുമായെത്തി. ജനങ്ങൾ വീടുകളിൽ കഴിയേണ്ടതിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തിയും ദുരിതകാലത്ത് ആത്മവിശ്വാസം കൈവിടരുതെന്ന സന്ദേശവും നൽകിയുമാണ് പരിപാടി സമാപിച്ചതെന്ന് ലീഗ് പ്രസിഡൻറ് യാവിയർ ടെബാസ് പറഞ്ഞു.
6500ൽ ഏറെ പേർ മരിച്ച സ്പെയിൻ മരണനിരക്കിൽ ഇറ്റലിക്കു പിറകിൽ രണ്ടാം സ്ഥാനത്താണ്. സ്വന്തം നിലയിലും നദാൽ ധനശേഖരണം നടത്തുന്നുണ്ട്. രാജ്യത്തെ രക്ഷിക്കാൻ 1.20കോടി ഡോളർ (90 കോടി രൂപ) സമാഹരിക്കാനുള്ള പദ്ധതിക്ക് നദാൽ കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു.