കോവിഡ് ചികിത്സക്ക് ആശുപത്രി നൽകി ദ്രോഗ്ബ
text_fieldsഅബിജാൻ: ഐവറി കോസ്റ്റിെൻറ വിശ്വപൗരനാണ് ഫുട്ബാൾ താരം ദിദിയർ ദ്രോഗ്ബ. ഇവിടത് തെ ഭരണാധികാരികളും ഉദ്യോഗസ്ഥരും പറയുന്നതിനേക്കാൾ വിലയുണ്ട് ദ്രോഗ്ബയുടെ വ ാക്കുകൾക്ക്.
രാജ്യത്തിെൻറ യശസ്സ് മൈതാനത്തെ പ്രകടനത്തിലൂടെ ആഫ്രിക്കയിലും യൂറ ോപ്പിലും മറ്റു വൻകരകളിലുമെത്തിച്ച ദ്രോഗ്ബ ആവശ്യപ്പെട്ടപ്പോൾ ആയിരങ്ങളുടെ ജീ വനെടുത്ത ആഭ്യന്തര യുദ്ധംവരെ അവസാനിപ്പിച്ച കഥയുണ്ട് ഐവറി കോസ്റ്റിന്. ഇന്ന് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലും രാജ്യത്തിനൊപ്പം അണിചേരുകയാണ് മുൻ ഫുട്ബാളർ.
ഐവറി കോസ്റ്റ് ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചു തുടങ്ങിയതോടെ, ജന്മനാടായ അബിജാനിലെ സ്വന്തം ആശുപത്രി ചികിത്സക്കായി വിട്ടുനൽകിയാണ് ദ്രോഗ്ബ മാതൃകയാവുന്നത്. 2016ൽ ദിദിയർ ദ്രോഗ്ബ ഫൗണ്ടേഷന് കീഴിലാണ് ആധുനിക സജ്ജീകരണങ്ങളോടെ രാജ്യത്തെ ശ്രദ്ധേയമായ ആശുപത്രി നിർമിച്ചത്.
മുൻ ഐവറികോസ്റ്റ് ഫുട്ബാളർ ലോറൻറ് പൊകുവോയുടെ പേരിലാണ് ആശുപത്രി. കോവിഡ് ചികിത്സക്കായി ആശുപത്രിയും ജീവനക്കാരും വിട്ടുനൽകിയതായി അബിജാൻ മേഖലാ കൗൺസിൽ അധ്യക്ഷൻ വിൻസൻറ് തോ ബി ഐറി അറിയിച്ചു. മാർച്ച് 11നാണ് ഐവറി കോസ്റ്റിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
ഇതുവരെ അഞ്ചുപേരാണ് മരിച്ചത്. ആഫ്രിക്കയിൽ വരും ആഴ്ചകളിൽ മരണസംഖ്യ കൂടിയേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
