കോവിഡ് പിടിച്ച് കളിമുറ്റം
text_fieldsലണ്ടൻ: മഹാമാരിയായി കോവിഡ്-19 ഭീതി ലോകമാകെ പടർത്തിയതോടെ ഉപേക്ഷിക്കപ്പെടുന്ന ട ൂർണമെൻറുകളുടെ പട്ടിക നീളുന്നു. യുവേഫ ചാമ്പ്യൻസ് ലീഗും യൂറോപ ലീഗും മുതൽ അമേരിക്ക ൻ ബാസ്കറ്റ്ബാൾ ലീഗ് വരെ വിലക്കപ്പെടുകയോ അടച്ചിട്ട മൈതാനങ്ങളിലേക്ക് മാറുക യോ ചെയ്യപ്പെടുമെന്നാണ് സൂചന.
യൂറോപിലെ 55 ഫുട്ബാൾ ഫെഡറേഷനുകൾ, പ്രമുഖ ക്ലബുകൾ , ലീഗുകൾ എന്നിവയുടെ പ്രതിനിധികളും താരങ്ങളുമായും വിഡിയോ കോൺഫറൻസ് വഴി വിഷയം ച ർച്ച ചെയ്യുമെന്ന് യുവേഫ അധികൃതർ അറിയിച്ചു. ജൂൺ 12 മുതൽ ജൂൈല 12 വരെ 12 വേദികളിലായി നടക ്കുന്ന യൂറോ 2020 നടത്തുന്നതുൾപെടെ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. റയലും യുവൻറസും മൊത്ത ം താരങ്ങളെയും നിരീക്ഷണത്തിലാക്കുകയും കൂടുതൽ ക്ലബുകൾ അതേ വഴിയിലേക്ക് നീങ്ങുകയും ചെയ്യുന്നതോടെ മൊത്തം ലീഗുകളും പ്രതിസന്ധിയിലാകും.
സമ്പർക്ക വിലക്കിൽ റയൽ; ലാ ലിഗ നിർത്തി
ഒന്നിച്ച് പരിശീലിക്കുന്ന മൈതാനത്ത് ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ ലോക ഫുട്ബാളിലെ വമ്പന്മാരായ റയൽ മഡ്രിഡ് ടീമിനെ നിരീക്ഷണത്തിലേക്കു മാറ്റി. ടീമിന് ദിവസങ്ങളോളം ഇനി പുറത്തിറ
ങ്ങാനാകാത്തതിനാൽ ലാ ലിഗ മത്സരങ്ങൾ പൂർണമായി നീട്ടി. ചുരുങ്ങിയത് രണ്ടാഴ്ച ലാ ലിഗയിൽ കളി മുടങ്ങും. റയൽ മഡ്രിഡ് ബാസ്കറ്റ്ബാൾ ടീമിലെ അംഗത്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ മൈതാനത്ത് ഒപ്പം പരിശീലിക്കുന്നവരായതിനാലാണ് ഫുട്ബാൾ ടീമിനെയും നിരീക്ഷണത്തിലാക്കിയത്. ഇതോടെ, ടീമിെൻറ പരിശീലന വേദിയും അടച്ചിട്ടു. വെള്ളിയാഴ്ച ഐബറുമായി റയലിന് മത്സരമുണ്ടായിരുന്നു. ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റിയുമായി ചാമ്പ്യൻസ് ലീഗ് കളിയും മുടങ്ങും.
യുവൻറസ്, ലെസ്റ്റർ താരങ്ങൾക്ക് കോവിഡ്
പ്രീമിയർ ലീഗ്, സീരി എ മത്സരങ്ങൾക്ക് കനത്ത ഭീഷണിയായി പ്രമുഖ താരങ്ങൾക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ലെസ്റ്ററിെൻറ മൂന്നു താരങ്ങളെ രോഗലക്ഷണങ്ങൾ കണ്ടതിനാൽ നിരീക്ഷണത്തിലാക്കിയതായി കോച്ച് ബ്രെൻഡൺ റോഡ്ജേഴ്സ് അറിയിച്ചു. വാറ്റ്ഫോർഡുമായി ശനിയാഴ്ച കളിക്കാനിരിക്കെ താരങ്ങൾ രോഗികളായത് എങ്ങനെ ബാധിക്കുമെന്ന ആധിയിലാണ് ലീഗ് അധികൃതർ. യുവൻറസിൽ സെൻറർ ബാക്ക് ഡാനിയൽ റുഗാനിയാണ് പരിശോധനയിൽ പോസിറ്റിവാണെന്ന് തെളിഞ്ഞത്.
റുഗാനിയുമായി ഇടപഴകിയ എല്ലാവരെയും നിരീക്ഷണത്തിലാക്കുന്നതിെൻറ ഭാഗമായി ടീമിനെ മൊത്തത്തിൽ നിരീക്ഷണത്തിലാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിലേക്ക് മടങ്ങി. ചൊവ്വാഴ്ച യുവൻറസിെൻറ ലിയോണുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരം റദ്ദാക്കേണ്ടിവരും. ഇറ്റലിയിൽ ഏപ്രിൽ മൂന്നുവരെ എല്ലാ കളികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സാംപ്ദോറിയ താരം ഗബ്ബിയാദീനിക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകകപ്പ് യോഗ്യത മത്സരങ്ങൾ റദ്ദാക്കി
ബ്രസീലിെൻറ രണ്ടു കളികൾ ഉൾപ്പെടെ ലോകത്തുടനീളം ലോകകപ്പ് യോഗ്യത മത്സരങ്ങൾ റദ്ദാക്കി. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് മത്സരങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ചും വൈകാതെ തീരുമാനമെടുക്കും.
റദ്ദാക്കൽ എല്ലാ കളികളിലും
കോവിഡ് പരിഗണിച്ച് ടെന്നിസിൽ എ.ടി.പി ടൂർ, എ.ടി.പി ചലഞ്ചർ ടൂർ എന്നിവയും മിയാമി ഓപൺ ഉൾപ്പെടെ മത്സരങ്ങളും റദ്ദാക്കി. ബാസ്കറ്റ്ബാളിൽ ലോകത്ത് ഏറ്റവും കൂടുതൽ പണമൊഴുകുന്ന യു.എസ് ദേശീയ ബാസ്കറ്റ്ബാൾ അസോസിേയഷൻ മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. യൂട്ട ജാസ് താരം രോഗബാധിതനായതോടെയാണ് നടപടി. കാറോട്ടത്തിൽ മക്ലാറൻ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആസ്ട്രേലിയൻ ഗ്രാൻപ്രീയിൽനിന്ന് ടീം പിൻവാങ്ങി. ഇതോടെ മത്സരം നീട്ടിവെച്ചേക്കുമെന്ന് ആശങ്കയുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
