‘ചരിത്രം, അട്ടിമറി’; ഇന്ത്യ അർജൻറീനയെ തകർത്തു VIDEO
text_fieldsവലൻസിയ: കൗമാര ഫുട്ബാളിൽ ആറുതവണ ലോകകിരീടം ചൂടിയ അർജൻറീനയെ അട്ടിമറിച്ച് ഇന്ത്യൻ േബായ്സ്. സ്പെയിനിൽ നടക്കുന്ന അണ്ടർ-20 കോട്ടിഫ് കപ്പിൽ 2006 ലോകകപ്പിൽ ബൂട്ടണിഞ്ഞ ലയണൽ സ്കളോണിയും മുൻ സൂപ്പർ താരം പാേബ്ലാ അയ്മറും കളിപറഞ്ഞു നൽകിയ അർജൻറീനക്കെതിരെ 2-1നാണ് ഇന്ത്യയുടെ ചരിത്ര ജയം.
സ്പെയിനിൽ നടക്കുന്ന ടൂർണമെൻറിെൻറ ആദ്യ രണ്ട് കളിയിൽ മുറിസിയക്കും (2-0), മോറിത്താനിയക്കും (3-0) എതിരെ തോൽവിയും വെനിസ്വേലക്കെതിരെ ഗോൾ രഹിത സമനിലയും വഴങ്ങിയ ശേഷമാണ് ഇന്ത്യൻ കൗമാരം ലയണൽ മെസ്സിയുടെയും അഗ്യൂറോയുടെയും പിൻമുറക്കാർക്കെതിരെ കളത്തിലിറങ്ങിയത്. വലിയ ഗോൾ വ്യത്യാസത്തിന് തോൽവി പ്രവചിച്ചവരെ കിക്കോഫ് വിസിലിനു പിന്നാലെ ‘ബ്ലൂ ബോയ്സ്’ ഞെട്ടിച്ചു. നാലാം മിനിറ്റിൽ കോർണർ കിക്ക് വലയിലാക്കി ദീപക് താൻഗ്രി ഇന്ത്യയെ മുന്നിലെത്തിച്ചു. നിൻതോയ്ഗാൻബ മീതിയുടെ ഷോട്ട് താൻഗ്രി ഹെഡ് ചെയ്തപ്പോൾ, അർജൻറീന ഗോളി അലൻ ഡയസിെൻറ കൈകളിലൂടെ ചോർന്ന് ഗോൾവര കടന്നു. കളമുണരും മുേമ്പ ഇന്ത്യക്ക് അപ്രതീക്ഷിത ലീഡ്.

എന്നാൽ, രണ്ടാം പകുതിയിലെ 54ാം മിനിറ്റിൽ മുന്നേറ്റനിരയിലെ പ്രമുഖനായ അനികേത് ജാദവ് ചുവപ്പുകാർഡുമായി പുറത്തായത് തിരിച്ചടിയായി. കരുത്തരായ എതിരാളികൾക്കെതിരെ പത്തിലേക്ക് ചുരുങ്ങി. പക്ഷേ, അതൊന്നും പോരാട്ടവീര്യം ചോർത്തിയില്ല. ആത്മവിശ്വാസം വിടാതെ പൊരുതിയ ആൺകുട്ടികൾ 68ാം മിനിറ്റിൽ അൻവർ അലിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ലീഡുയർത്തി. റഹിം അലിയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കിനെ അൻവർ അലി വലയിലേക്ക് തൊടുത്തപ്പോൾ ക്രോസ്ബാറിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു.
ഏകപക്ഷീയമായ രണ്ട് ഗോളിന് ഇന്ത്യ ലീഡ് ചെയ്തതോടെ അർജൻറീന പ്രത്യാക്രമണം ശക്തമാക്കി. പ്രതിരോധ നിരയിലെ ഇന്ത്യൻ വന്മതിൽ അൻവർ അലിയും ബോറിസ് സിങ്ങും അമർജിത് സിങ് കിയാമും മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. ഒടുവിൽ 72ാം മിനിറ്റിൽ ഗോളി പ്രഭുഷ്ഖാൻ ഗില്ലിനെ വീഴ്ത്തി അർജൻറീന ആശ്വാസ ഗോൾ നേടി. സമനിലക്കായി അവർ പൊരുതിയെങ്കിലും ഭാഗ്യവും പ്രതിരോധ മിടുക്കും ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ചു. അർജൻറീനയുടെ ഭാവിതാരങ്ങളെന്ന് വിശേഷിപ്പിച്ച മത്യാസ് പലാസിയോസ്, ഫകുൻഡോ കൊളിഡിയോ എന്നിവരടങ്ങിയ ടീമിനെതിരെയാണ് അട്ടിമറി ജയം. മുൻ ദേശീയ താരമായ ലയണൽ സ്കളോണി അർജൻറീന സീനിയർ ടീമിെൻറ ഇടക്കാല പരിശീലകൻ കൂടിയാണ്. േഫ്ലായ്ഡ് പിേൻറായാണ് ഇന്ത്യൻ ടീം കോച്ച്. അണ്ടർ-17 ലോകകപ്പിൽ ലൂയി നോർടനു കീഴിൽ കളിച്ച കുട്ടികളുമായാണ് ഇന്ത്യ സ്പെയിനിലെത്തിയത്. മലയാളി താരം പി. രാഹുലും ഗോളി സചിൻ സുരേഷും ടീമിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
