Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘ബ്ലാക്ക് ഫ്രൈഡേ’...

‘ബ്ലാക്ക് ഫ്രൈഡേ’ തലക്കെട്ട്; ഇറ്റാലിയൻ പത്രത്തിനെതിരെ വ്യാപക പ്രതിഷേധം

text_fields
bookmark_border
‘ബ്ലാക്ക് ഫ്രൈഡേ’ തലക്കെട്ട്; ഇറ്റാലിയൻ പത്രത്തിനെതിരെ വ്യാപക പ്രതിഷേധം
cancel

റോം: ഇറ്റാലിയൻ ദിനപത്രം ഫുട്ബാൾ മത്സര റിപ്പോർട്ടിന് നൽകിയ തലക്കെട്ട് വിവാദത്തിൽ. ‘ബ്ലാക്ക് ഫ്രൈഡേ’ എന്നാണ് റോമയുമായുള്ള ഇന്‍റർമിലാന്‍റെ കളിയെക്കുറിച്ചുള്ള റിപ്പോർട്ടിന് ഇറ്റാലിയൻ പത്രം നൽകിയ തലക്കെട്ട്. കൂടെ റൊ​മേ​ലു ലു​കാ​കുവിന്‍റെയും ക്രിസ് സ്മാളിങ്ങിന്‍റെയും ചിത്രവും നൽകി. ഇറ്റാലിയൻ ദിനപത്രത്തിന്‍റെ ആദ്യ പേജിൽ തന്നെ വന്ന തലക്കെട്ടിനെതിരെ വംശീയ അധിക്ഷേപം ആരോപിച്ച് വ്യാപക വിമർശനമാണ് ഉയരുന്നത്.

തന്‍റെ കരിയറിൽ കണ്ട ഏറ്റവും മോശം തലക്കെട്ട് എന്ന് പ്രതികരിച്ച് ലു​കാ​കു തന്നെ രംഗത്തെത്തി. രണ്ട് മികച്ച ക്ലബ്ബുകൾ തമ്മിൽ സാൻ സിറോയിൽ നടക്കാൻ പോകുന്ന മനോഹരമായ കളിയെക്കുറിച്ച് പറയുന്നതിന് പകരം നിങ്ങൾ വംശീയത ആളിക്കത്തിക്കുകയാണ്. വിദ്യാഭ്യാസം പ്രധാനമാണ് -ലു​കാ​കു പറഞ്ഞു. ക്രിസ് സ്മാളിങ്ങും മറ്റു ഫുട്ബാൾ താരങ്ങളും ക്ലബ്ബുകളുമെല്ലാം പത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സെപ്റ്റംബറിൽ മത്സരത്തിനിടെ ലു​കാ​കു വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു. ‘2019ൽ മുന്നോട്ടു പോകുന്നതിന് പകരം നമ്മൾ പിന്നോട്ടാണ് പോകുന്നത്’ എന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽനിന്നും ബെൽജിയത്തിലേക്ക് കുടിയേറിയ അഭയാർഥി കുടുംബത്തിൽനിന്നാണ് ലുക്കാക്കു ലോകതാരമായി വളർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football newsRomelu LukakuInter MillanChris Smalling
News Summary - Corriere dello Sport headline controversy-sports news
Next Story