Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോര്‍പറേറ്റ് മിനി ലോകകപ്പ് ഫെബ്രുവരി രണ്ടിന്

text_fields
bookmark_border
കോര്‍പറേറ്റ് മിനി ലോകകപ്പ് ഫെബ്രുവരി രണ്ടിന്
cancel

കോഴിക്കോട്: കോര്‍പറേറ്റ് മേഖലയില്‍ ജോലിചെയ്യുന്ന ഫുട്‌ബാള്‍ പ്രേമികള്‍ക്കായി എക്‌സ്പ്രസോ ഗ്ലോബൽ രണ്ടാമത് കോര്‍പറേറ്റ് മിനി ഫുട്‌ബാള്‍ ലോകകപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിന് മൂഴിക്കല്‍ അരീന ടര്‍ഫ് ഗ്രൗണ്ടി ലാണ് സോക്കര്‍ ഉത്സവം നടക്കുക.

മാധ്യമം ദിനപത്രം, മീഡിയവൺ, ഹാര്‍ലി ഡേവിഡ്‌സണ്‍, നെക്‌സ, മെഴ്സിഡസ് ബെൻസ് ബ്രിഡ്ജ്‌വേ മോട്ടോര്‍സ്, എ.എം മോട്ടോര്‍സ്, ടി.സി വണ്‍, ലക്ഷ്യ, ഡിഎസി, സിയോക്‌സ്, ഇന്‍സ്‌പെയര്‍സ്, പെര്‍ഫെക്ട് സോഫ്റ്റുവയര്‍ സൊല്യൂഷന്‍സ്, തുടങ്ങി 32 പ്രമുഖസ്ഥാപനങ്ങള്‍ ടൂര്‍ണമെന്‍റിൽ ഏറ്റുമുട്ടും.

ടൈറ്റിൽ സ്പോൺസറായി ബ്യൂട്ടി മാർക്ക് ഗോൾഡും, വെഹിക്കിൾ പാർട്ണറായി എ.എം മോട്ടോഴ്‌സും സ്പോർട്സ് പാർട്ണറായി കോസ്മോ സ്പോർട്സും മെഡിക്കൽ സ്പോണ്സറായി ബി.എം.എച്ചും റേഡിയോ പാർട്ണർ ആയി 92.7 റേഡിയോ മിർച്ചിയും ഈ ടൂർണമെന്‍റിന്‍റെ ഭാഗമാവുന്നു.

ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഫൈവ്‌സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളാകുന്ന ടീമിന് 50,000 രൂപ പ്രൈസ്മണിയും ട്രോഫിയും ലഭിക്കും. റണ്ണേഴ്‌സ്അപ്പിന് 30,000രൂപ പ്രൈസ്മണിയാണ് സമ്മാനം. 25 മിനിറ്റാണ് മത്സര ദൈര്‍ഘ്യം. ടൂർണമെന്‍റിൽ പങ്കെടുക്കുവാൻ 9633990239, 753000331 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - corporate mini world cup soccer
Next Story