ലാലിഗ മത്സരങ്ങൾ മാറ്റി; റയൽ മഡ്രിഡ് ടീം നിരീക്ഷണത്തിൽ
text_fieldsമഡ്രിഡ്: കോവിഡ് ഭീതിക്കിടെ സ്പെയിനിൽ ഫുട്ബാൾ മത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തി. ലാലിഗ മത്സരങ്ങൾ മാറ്റിവെച് ചു. വരുന്ന രണ്ടാഴ്ച സ്പാനിഷ് ലീഗിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. ആവശ്യമെങ്കിൽ കൂടുതൽ ദിവസങ്ങളിലേക്ക് മത്സരങ്ങൾ മാറ്റിവെക്കുമെന്നും ലാലിഗ സംഘാടകർ അറിയിച്ചു.
ലാലിഗയിലെ പ്രധാന ടീമായ റയൽ മഡ്രിഡ് കോവിഡ്-19 നിരീക്ഷണത്തിലായതിന് പിന്നാലെയാണ് മത്സരങ്ങൾ മാറ്റിയതായി പ്രഖ്യാപനമുണ്ടായത്. ഇറ്റലിയിലെ മിലനിൽ നടന്ന റയൽ മഡ്രിഡിന്‍റെ മത്സരത്തിന് ഒരാഴ്ചക്ക് ശേഷം ഒരു ബാസ്കറ്റ് ബാൾ താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫുട്ബാൾ ടീമും ബാസ്കറ്റ് ബാൾ ടീമും വാൽഡെബെബാസിൽ ഒരേ സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നത്.
Nota informativa.
— LaLiga (@LaLiga) March 12, 2020
LaLiga acuerda la suspensión de la competición.
https://t.co/RLVBEU6IUB pic.twitter.com/zd6IPA1Ukv
അതേസമയം, അടുത്ത ആഴ്ച നടക്കേണ്ട ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെ കുറിച്ച് സംഘാടകരായ യുവേഫ വിശദീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
