കോ​പ അ​മേ​രി​ക്ക: ഉ​റു​ഗ്വാ​യി​​ക്ക്​ ജ​യം; സ​മ​നി​ല പി​ടി​ച്ച്​ ഖ​ത്ത​ർ

23:37 PM
17/06/2019
almos-ali
പ​ര​ഗ്വേ​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ ഖ​ത്ത​റി​െൻറ അ​ൽ​മോ​സ്​ അ​ലി​യു​ടെ ആ​ഹ്ലാ​ദം

ബെ​ലോ​ഹൊ​റി​സോ​ണ്ടോ: പ​രു​ക്ക​ൻ ക​ളി​ക്കൊ​ടു​വി​ൽ 24ാം മി​നി​റ്റി​ൽ പ​ത്തു പേ​രി​ലേ​ക്കു​ ചു​രു​ങ്ങി​യ എ​ക്വ​ഡോ​ർ വ​ല​യി​ൽ നാ​ലു​ ഗോ​ൾ നി​ക്ഷേ​പി​ച്ച്​ ഉ​റു​ഗ്വാ​യി​യു​ടെ തു​ട​ക്കം. കോ​പ അ​മേ​രി​ക്ക ഗ്രൂ​പ്​ ‘സി’​യി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​രം ക​ളി​ച്ച ഉ​റു​ഗ്വാ​യ്​ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു​ ഗോ​ളി​നാ​ണ്​ എ​ക്വ​ഡോ​റി​നെ വീ​ഴ്​​ത്തി​യ​ത്.

ക​ളി​യു​ടെ ആ​റാം മി​നി​റ്റി​ൽ നി​കോ​ള​സ്​ ലൊ​ഡീ​റോ​യി​ലൂ​ടെ സ്​​കോ​റി​ങ്​ തു​ട​ങ്ങി​യ ഉ​റു​ഗ്വാ​യി​​ക്കാ​യി സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ​മാ​രാ​യ  എ​ഡി​ൻ​സ​ൺ ക​വാ​നി (33), ലൂ​യി സു​വാ​ര​സ്​ (44) എ​ന്നി​വ​രും വ​ല​കു​ലു​ക്കി. ര​ണ്ടാം പ​കു​തി​യി​ലെ 78ാം മി​നി​റ്റി​ൽ എ​തി​ർ താ​രം അ​ർ​തു​റോ മി​ന​യി​ലൂ​ടെ​യാ​ണ്​ ഉ​റു​ഗ്വാ​യി​യു​ടെ നാ​ലാം ഗോ​ൾ പി​റ​ന്ന​ത്. 

ഖ​ത്ത​റി​ന്​ സ​മ​നി​ല

ലാ​റ്റി​ന​മേ​രി​ക്ക​ൻ പോ​രാ​ട്ട​ത്തി​ലേ​ക്ക്​ അ​തി​ഥി​ക​ളാ​യെ​ത്തി​യ ഖ​ത്ത​റി​ന്​ ക​രു​ത്ത​രാ​യ പ​ര​േ​ഗ്വ​ക്കെ​തി​രെ ഉ​ജ്ജ്വ​ല സ​മ​നി​ല (2-2). ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​ർ, 2022 ലോ​ക​ക​പ്പ്​ ആ​തി​ഥേ​യ​ർ എ​ന്ന പ​കി​ട്ടു​മാ​യെ​ത്തി​യ അ​റ​ബ്​​പ​ട ഫി​ഫ റാ​ങ്കി​ങ്ങി​ൽ 36ാം സ്​​ഥാ​ന​​ക്കാ​രെ വെ​ള്ളം കു​ടി​പ്പി​ച്ചു.

നാ​ലാം മി​നി​റ്റി​ൽ ഒാ​സ്​​ക​ർ ക​ർ​ഡോ​സോ​യു​ടെ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ  പ​ര​ഗ്വേ മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ലെ 56ാം മി​നി​റ്റി​ൽ ഡെ​ർ​ലി​സ്​ ഗോ​ൺ​സാ​ല​സി​​െൻറ ഗോ​ളി​ലൂ​ടെ 2-0ത്തി​ന്​ ലീ​ഡും പി​ടി​ച്ചു.  എ​ന്നാ​ൽ, പ​ത​റാ​തെ പൊ​രു​തി​യ ഖ​ത്ത​റി​നെ സൂ​പ്പ​ർ താ​രം അ​ൽ​മോ​സ്​ അ​ലി തി​രി​കെ​യെ​ത്തി​ച്ചു.

68ാം മി​നി​റ്റി​ലാ​യി​രു​ന്നു ഏ​ഷ്യാ​ക​പ്പി​ലെ ഗോ​ൾ​ഡ​ൻ ബൂ​ട്ടു​കാ​ര​​െൻറ ആ​ദ്യ ഗോ​ൾ. 77ാം മി​നി​റ്റി​ൽ സെ​ൽ​ഫ്​ ഗോ​ളി​ലൂ​ടെ പ​ര​ഗ്വേ സ​ഹാ​യി​ച്ച​പ്പോ​ൾ 2-2ന്​ ​ത്ര​സി​പ്പി​ക്കു​ന്ന സ​മ​നി​ല. 

Loading...
COMMENTS