Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോപ്പ അമേരിക്ക:...

കോപ്പ അമേരിക്ക: ഉറുഗ്വേയെ സമനിലയിൽ പിടിച്ച് ജപ്പാൻ

text_fields
bookmark_border
jappan-uruguay
cancel

പോർടോ അലെ​ഗ്രെ: കിട്ടിയത്​ ഒരു പോയൻറാണെങ്കിലും ജപ്പാന്​ ഇത്​ ജയത്തോളം വിലപ്പെട്ടതാണ്​. അതിഥിയായെത്തിയ ക ോപ അമേരിക്കയിൽനിന്ന്​ വെറുംകൈയോടെ മട​​ങ്ങേണ്ടിവരുമോയെന്ന ആധി മാറ്റി കരുത്തരായ ഉറുഗ്വായിക്കെതിരെ സമനില. ഗ്രൂപ്​ ‘സി’യിലെ മത്സരത്തിൽ ഉറുഗ്വായി​യെ വെള്ളം കുടിപ്പിച്ചാണ്​ ജപ്പാൻ 2-2ന്​ സമനിലയോടെ വിലപ്പെട്ട ഒരു പോയൻറ്​ നേടിയത്​. ഉറുഗ്വായ്​ മാനംകാത്തതാവ​െട്ട, വാറിന്‍റെ തുണയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചും.

ഗ്രൂപ്​ റൗണ്ടിലെ ആദ്യ മത്സരത്തിൽ ചിലിയോട്​ 4-0ത്തിന്​ ​േതാറ്റതി​​െൻറ ക്ഷീണത്തിൽ കളി അടിമുടി മാറ്റിയാണ്​ ജപ്പാൻ ഉറുഗ്വായിയെ നേരിട്ടത്​. കോച്ച്​ ​ഹജിമെ മൊറിയാസു ​െപ്ലയിങ്​ ലൈനപ്പിൽ കാര്യമായ മാറ്റംകൊണ്ടുവന്നു. മുൻ ലെസ്​റ്റർ സിറ്റി താരം ഷിൻജി ഒകസാകിയും ഹിരോകി അബെയും നയിച്ച മുന്നേറ്റത്തിന്​, എണ്ണയിട്ട യന്ത്രംപോലെ ഒഴുകിനടന്ന്​ മധ്യനിരയിൽ കൊജി മിയോഷിയും ഗാകു ഷിബാസാകിയും കോ ഇതാകുറയും പിന്തുണ നൽകി. സുവാരസും കവാനിയും നയിച്ച ഉറുഗ്വായ്​ മുന്നേറ്റത്തെ ആദ്യ മിനിറ്റിൽതന്നെ ജപ്പാൻകാർ വിറപ്പിച്ചു. എന്നാൽ, ഡീഗോ ഗോഡിനും ജിമിനസും നയിച്ച പ്രതിരോധം ബാലികേറാമലയായിരുന്നു. 25ാം മിനിറ്റിൽ വലതു വിങ്ങിലൂടെ നടന്ന മുന്നേറ്റ സമനില ഭേദിച്ചു. ഷിബസാകിയുടെ ക്രോസ്​ മിയോഷി വലയിലാക്കി. കോപ മുൻ ചാമ്പ്യന്മാരെ ഞെട്ടിച്ച്​ ജപ്പാൻ മുന്നിൽ. പക്ഷേ, പ്രതിരോധ താരത്തി​​െൻറ ഫൗൾ ‘വാറിൽ’ തെളിഞ്ഞതോടെ 31ാം മിനിറ്റിൽ ഉറുഗ്വായിക്ക്​ പെനാൽറ്റി. സുവാരസ്​ ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി 1-1.

രണ്ടാം പകുതിയിലെ 59ാം മിനിറ്റിൽ കൊജി മിയോഷിയുടെ ടൈമിങ്​ ജപ്പാന്​ ലീഡ്​ നൽകി. മുസ്​ലേരയുടെ കൈയിൽ തട്ടിയ റീബൗണ്ട്​ ​േഷാട്ട്​ ഉറുഗ്വായിയുടെ ലോഡി​റോ ഒാടി​െയത്തും മു​േമ്പ മിയോഷി വലയിലാക്കി. വിജയത്തിനായി പൊരുതിയ ജപ്പാന്​ പക്ഷേ, എതിരാളികളുടെ പരിചയ സമ്പത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 66ാം മിനിറ്റിൽ ജോസ്​ ജിമിനസി​​െൻറ ഗോളിലൂടെ കളി സമനിലയിൽ. ഒരു ജയവും സമനിലയുമുള്ള ഉറുഗ്വായിയാണ്​ പോയൻറ്​ നിലയിൽ മുന്നിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japancopa americauruguaymalayalam newssports news
News Summary - Copa America: Japan, Uruguay Settle for 2-2 Draw -Sports News
Next Story