Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​ക്വ​ഡോ​റിനെ തകർത്ത്...

എ​ക്വ​ഡോ​റിനെ തകർത്ത് ചിലി ക്വാർട്ടർ ഫൈനലിലേക്ക്

text_fields
bookmark_border
Chile
cancel

സാ​ൽ​വ​ദോ​ർ: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ ചി​ലി കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ക്വാ​ർ ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ഗ്രൂ​പ്​ ‘സി’​യി​​ൽ എ​ക്വ​ഡോ​റി​നെ 2-1ന്​ ​​തോ​ൽ​പി​ച്ചാ​ണ്​ തു​ട​ർ​ച്ച​യാ​യി ര ​ണ്ടു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ചി​ലി​യു​ടെ ജൈ​ത്ര​യാ​ത്ര. എ​ക്വ​ഡോ​റി​നെ​തി​രെ ആ​ദ്യ പ​കു​തി 1-1ന്​ ​സ​മ​നി ​ല​യി​ലാ​യെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ താ​രം അ​ല​ക്​​സി​സ്​ സാ​ഞ്ച​സ്​ ഒ​രു​ക്കി​യ വി​ജ​യം ടീ​മി​ന്​ ക്വാ​ർ​ട്ട​ർ ടി​ക്ക​റ്റ്​ സ​മ്മാ​നി​ച്ചു. ക​ളി​യു​ടെ എ​ട്ടാം മി​നി​റ്റി​ൽ ജോ​സ്​ ഫ്യൂ​വ​ൻ​സ​ലി​ഡ​യി​ലൂ​ടെ​യാ​ണ്​ ചി​ലി എ​തി​ർ​വ​ല ആ​ദ്യം കു​ലു​ക്കി​യ​ത്.

എ​ന്നാ​ൽ, 26ാം മി​നി​റ്റി​ൽ എ​ക്വ​ഡോ​ർ എ​ന്ന​ർ വ​ല​ൻ​സി​യ​യു​ടെ പെ​നാ​ൽ​റ്റി ഗോ​ളി​ൽ ഒ​പ്പ​മെ​ത്തി ആ​ശ്വാ​സം കൊ​ണ്ടു. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു അ​രാ​ങ്ക്വി​സി​​െൻറ പ​ന്തി​നെ സാ​ഞ്ച​സ്​ ഗോ​ളാ​ക്കി​മാ​റ്റി​യ​ത്. ചി​ലി കു​പ്പാ​യ​ത്തി​ൽ വെ​റ്റ​റ​ൻ താ​ര​ത്തി​​െൻറ 43ാം ഗോ​ളാ​ണി​ത്.

ക​ണ​ങ്കാ​ലി​ലെ പ​രി​ക്ക് വേ​ദ​ന​യു​മാ​യി ഒ​പ്പം കൂ​ടി​യെ​ങ്കി​ലും സാ​ഞ്ച​സ്​ ക​ളി​തു​ട​രു​ക​യാ​യി​രു​ന്നു. വേ​ദ​ന അ​നു​ഭ​വ​പ്പെ​െ​ട്ട​ങ്കി​ലും ക​ടി​ച്ച​മ​ർ​ത്തി ക​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സാ​ഞ്ച​സ്​ പ​റ​ഞ്ഞു. ര​ണ്ടും തോ​റ്റ എ​ക്വ​ഡോ​ർ കോ​പ​യി​ൽ​നി​ന്നും പു​റ​ത്താ​യി ക​ഴി​ഞ്ഞു. ര​ണ്ട്​ ക​ളി ജ​യി​ച്ച കൊ​ളം​ബി​യ​യും ചി​ലി​ക്കൊ​പ്പം ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ക​ളി​യു​ടെ 89ാം മി​നി​റ്റി​ൽ ഗ​ബ്രി​യേ​ൽ അ​ഷി​ല്ലി​യ​ർ ചു​വ​പ്പു കാ​ർ​ഡു​മാ​യി പു​റ​ത്താ​യ​തോ​ടെ 10​ പേ​രു​മാ​യാ​ണ്​ എ​ക്വ​ഡോ​ർ ക​ളി പൂ​ർ​ത്തി​യാ​ക്കി​യ​ത്​്. ചി​ലി ആ​ദ്യ​ക​ളി​യി​ൽ ജ​പ്പാ​നെ 4-0ത്തി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chilecopa americaEcuadormalayalam newssports news
News Summary - Copa America: Chile into Quarter-finals -Sports News
Next Story