കോപ അമേരിക്ക: ബ്രസീൽ x പരഗ്വേ ക്വാർട്ടർ നാളെ
text_fieldsേപാർടോ അലെഗ്രെ: കോപ അമേരിക്കയിലെ നോക്കൗട്ട് അങ്കങ്ങൾക്ക് നാളെ കിക്കോഫ്. വെള്ള ിയാഴ്ച പുലർച്ച ആറിന് ബ്രസീൽ പരഗ്വേയെ നേരിടും. ഗ്രൂപ് ‘എ’യിൽ ബൊളീവിയയുടെയും പെ റുവിെൻറയും വലയിൽ എട്ടു ഗോൾ അടിച്ചുകയറ്റിയാണ് ബ്രസീലിെൻറ വരവ്. വെനിസ്വേലക്കെതിരെ സമനില വഴങ്ങിയെങ്കിലും ക്ലീൻ ഷീറ്റ് തുടർന്നു. അതേസമയം, പരഗ്വേ മികച്ച മൂന്നാം സ്ഥാനക്കാർക്കുള്ള കാരുണ്യത്തിലാണ് ക്വാർട്ടറിലെത്തുന്നത്. രണ്ടു സമനിലയും ഒരു തോൽവിയുമായിരുന്നു സമ്പാദ്യം.
ഫോമിലും താരത്തിളക്കത്തിലും ബഹുദൂരം മുന്നിലുള്ള ബ്രസീൽ അനായാസ വിജയമെന്ന പ്രതീക്ഷയിലാണ് പരഗ്വേയെ നേരിടുന്നത്. എന്നാൽ, അർജൻറീനയെ സമനിലയിൽ തളച്ച പരഗ്വേയെ കരുതിയിരിക്കണമെന്ന് കോച്ച് ടിറ്റെ ടീമംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.