കോപ അമേരിക്ക; ടി.വിയിൽ കളിയില്ല, നിരാശയോടെ ഇന്ത്യൻ കാണികൾ

23:07 PM
14/06/2019
ഇൗ ​ദി​നം ലോ​ക​ഫു​ട്​​ബാ​ളി​ലെ ഏ​റ്റ​വും നി​രാ​ശ​രാ​യ ആ​രാ​ധ​ക​ർ ഇ​ന്ത്യ​ക്കാ​രാ​യി​രി​ക്കും. സാ​േ​ങ്ക​തി​ക​വി​ദ്യ ആ​കാ​ശം​മു​െ​ട്ട വ​ള​ർ​ന്നു വ​ലു​താ​യി, ലോ​കം കൈ​വെ​ള്ള​യി​ലൊ​തു​ങ്ങു​ന്ന കാ​ല​മാ​യി​ട്ടും കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​​​െൻറ കാ​ഴ്​​ച​പ്പു​റ​ത്താ​ണ്​ ഇ​ന്ത്യ ഉ​പ​ഭൂ​ഖ​ണ്ഡം. 

ഇ​ന്ത്യ​യി​ൽ കോ​പ സം​പ്രേ​ഷ​ണം തു​ട​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യാ​വും ഇൗ ​അ​നു​ഭ​വം. സം​ഘാ​ട​ക​ർ ടി.​വി റൈ​റ്റ്​​ആ​യി വ​ൻ​തു​ക ​ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ലോ​ക​ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​ധാ​ന സം​പ്രേ​ക്ഷ​ക​രാ​യ സോ​ണി സ്​​പോ​ർ​ട്​​സ്​ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. 

സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​ സീ​സ​ണാ​യ​തി​നാ​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​മി​ല്ല. ഇ​രു സം​ഘ​വും പാ​ലം വ​ലി​ച്ച​തോ​ടെ നി​രാ​ശ​രാ​യ​ത്​ ലാ​റ്റി​ന​മേ​രി​ക്ക​ൻ ഫു​ട്​​ബാ​ളി​​​െൻറ ആ​രാ​ധ​ക​രാ​യ ഇ​ന്ത്യ​യി​ലെ ഫു​ട്​​ബാ​ൾ കാ​ണി​ക​ളും. ഇ​നി ആ​ശ്വാ​സം ഫു​ട്​​ബാ​​ൾ വെ​ബ്​​സൈ​റ്റു​ക​ളു​ടെ ലൈ​വ്​ ലി​ങ്കു​ക​ൾ മാ​ത്രം.
Loading...
COMMENTS