കോ​പ അ​മേ​രി​ക്കക്കൊരുങ്ങി ബ്ര​സീ​ൽ; ഉ​ദ്​​ഘാ​ട​നത്തിന് ഇനി ഒരു മാസം

08:59 AM
15/05/2019
അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ വി​ശ്വ​മേ​ള​ക്ക്​ വി​രു​ന്നൊ​രു​ക്കി​യ ബ്ര​സീ​ൽ മ​ണ്ണി​ൽ മ​റ്റൊ​രു കാ​ൽ​പ​ന്തു​ത്സ​വ​ത്തി​ന്​ പ​ന്തു​രു​ളാ​ൻ ഇ​നി ഒ​രു​മാ​സം. ഫു​ട്​​ബാ​ളി​​​െൻറ പ​റു​ദീ​സ​യാ​യ ലാ​റ്റി​ന​മേ​രി​ക്ക​ൻ മ​ണ്ണ്​ ആ​രാ​ധ​ക​ർ​ക്ക്​ വി​രു​ന്നൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്നു. 46ാമ​ത്​ എ​ഡി​ഷ​ൻ കോ​പ അ​മേ​രി​ക്ക ഫു​ട്​​ബാ​ൾ പോ​രാ​ട്ട​ത്തി​ന്​ ജൂ​ൺ 15ന്​ ​ബ്ര​സീ​ൽ മ​ണ്ണി​ൽ കി​ക്കോ​ഫ്​ കു​റി​ക്കും.

തെ​ക്ക​ന​മേ​രി​ക്ക​യി​ലെ 10​ പേ​ർ​ക്ക്​ പു​റ​മെ ര​ണ്ട്​ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​കൂ​ടി ഇ​ക്കു​റി കോ​പ​യി​ൽ അ​തി​ഥി​ക​ളാ​യു​ണ്ട്. ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രും 2022 ലോ​ക​ക​പ്പ്​ ആ​തി​ഥേ​യ​രു​മാ​യ ഖ​ത്ത​റും മ​റ്റൊ​രു പ്ര​ബ​ല സം​ഘ​മാ​യ ജ​പ്പാ​നും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചി​ലി​യും ന​ഷ്​​ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന ബ്ര​സീ​ലും അ​ർ​ജ​ൻ​റീ​ന​യും ഉ​റു​ഗ്വാ​യ്​​യും കൂ​ടി ചേ​രു​ന്ന​തോ​ടെ ലോ​ക​ക​പ്പി​​​െൻറ വീ​ര്യ​ത്തോ​ടെ ഇ​ക്കു​റി​യും കോ​പ​യി​ൽ ആ​വേ​ശം നി​റ​യും. 

റി​യോ ഡെ ​ജ​നീ​റോ, ബെ​ലോ ഹൊ​റി​സോ​ണ്ടോ, സാ​വോ​പോ​ളോ, പോ​ർ​േ​ട്ടാ അ​ലെ​ഗ്രി, സാ​ൽ​വ​ഡോ​ർ തു​ട​ങ്ങി അ​ഞ്ചു​ ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ പോ​രാ​ട്ടം. ​12 ടീ​മു​ക​ൾ മൂ​ന്നു​ ഗ്രൂ​പ്പ​ു​ക​ളി​ലാ​യി ആ​ദ്യ റൗ​ണ്ട്​ പോ​രാ​ട്ടം. പി​ന്നീ​ട്​ ജൂ​ൺ 27 മു​ത​ൽ ജൂ​ലൈ​ ഏ​ഴി​​​െൻറ ക​ലാ​ശ​പ്പോ​രാ​ട്ടം വ​രെ നീ​ളു​ന്ന നോ​ക്കൗ​ട്ട്​ അ​ങ്ക​ങ്ങ​ൾ. റി​യോ ഡെ ​ജ​നീ​റോ​യി​ലെ മാ​റ​​ക്കാ​ന സ്​​റ്റേ​ഡി​യ​ത്ത​ലാ​ണ്​ സ്വ​പ്​​ന​ഫൈ​ന​ൽ. 
കോപ അമേരിക്ക ചാമ്പ്യൻഷിപ്പി​​െൻറ ഭാഗ്യ മുദ്രയായ സിസിറ്റോ. അന്തരിച്ച മുൻ താരം സിസി​േന്യായോടുള്ള ആദര സൂചകമായാണ്​ ഇൗ പേര്​ നൽകിയത്​.
 

തു​ട​ർ​ച്ച​യാ​യി (2015, 2016) ര​ണ്ട്​ കോ​പ അ​മേ​രി​ക്ക​യും 2014 ലോ​ക​ക​പ്പും ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ന​ഷ്​​ട​മാ​യ അ​ർ​ജ​ൻ​റീ​ന​ക്കും ക്യാ​പ്​​റ്റ​ൻ ല​യ​ണ​ൽ മെ​സ്സി​ക്കും നി​ർ​ണാ​യ​ക​മാ​ണ്​ ഇൗ ​പോ​രാ​ട്ടം. മെ​സ്സി​യു​ടെ ക​രി​യ​റി​​​െൻറ തി​ര​ശ്ശീ​ല​യാ​വു​മെ​ന്നു​ വി​ശേ​ഷി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​നൊ​രു​ങ്ങു​േ​മ്പാ​ൾ അ​ർ​ജ​ൻ​റീ​ന ടീ​മും ത​ല​മു​റ​മാ​റ്റ​ത്തി​​​െൻറ പാ​ത​യി​ലാ​ണ്. 

നെ​യ്​​മ​റും ഫി​ലി​പ്​ കു​ടീ​ന്യോ​യും ഗ​ബ്രി​യേ​ൽ ജീ​സ​സും റോ​ബ​ർ​േ​ട്ടാ ഫെ​ർ​മീ​ന്യോ​യും ഉ​ൾ​പ്പെ​ടെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ബ്ര​സീ​ലാ​ണ്​ കി​രീ​ട​ത്തി​ലെ ഹോ​ട്​ ഫേ​വ​റി​റ്റ്. സ്വ​ന്തം മ​ണ്ണി​ൽ കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ബ്ര​സീ​ൽ 2007ലാ​ണ്​ അ​വ​സാ​ന​മാ​യി ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടു​വ​ട്ടം ചാ​മ്പ്യ​ന്മാ​രാ​യ ചി​ലി ജേ​താ​ക്ക​ളു​ടെ ത​ല​യെ​ടു​പ്പോ​ടെ​യാ​ണ്​ എ​ത്തു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ (15) ക​പ്പ​ടി​ച്ച ഉ​റു​ഗ്വാ​യ്​​ക്കും പ്ര​താ​പ​ത്തി​​​െൻറ നി​ഴ​ൽ മാ​ത്ര​മാ​യ കൊ​ളം​ബി​യ​ക്കു​െ​മ​ല്ലാം ഇ​ത്​ അ​തി​ജീ​വ​ന പോ​രാ​ട്ടം. 

അ​ർ​ജ​ൻ​റീ​ന ടീം ​പ്ര​ഖ്യാ​പ​നം ഇ​ന്ന്​
ബ്വേ​ന​സ്​​ എ​യ്​​റി​സ്​: കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള അ​ർ​ജ​ൻ​റീ​ന​യു​ടെ സാ​ധ്യ​ത ടീ​മി​നെ ഇ​ന്ന്​ പ്ര​ഖ്യാ​പി​ക്കും. 40 അം​ഗ പ്രാ​ഥ​മി​ക സം​ഘ​ത്തെ​​യാ​ണ്​ കോ​ച്ച്​ ല​യ​ണ​ൽ സ്​​ക​ളോ​ണി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. മേ​യ്​ 30ന്​ 23 ​അം​ഗ അ​ന്തി​മ ടീ​മി​നെ​യും പ്ര​ഖ്യാ​പി​ക്കും.

ഹൂളിഗാൻസിനെ തടഞ്ഞ് ബ്രസീൽ
റി​യോ ഡെ ​ജ​നീ​റോ: കോ​പ അ​മേ​രി​ക്ക ഗാ​ല​റി​യി​ൽ​നി​ന്ന്​ വി​ദേ​ശ ഹൂ​ളി​ഗാ​ൻ​സി​നെ വി​ല​ക്കി ബ്ര​സീ​ൽ. ഫു​ട്​​ബാ​ൾ മൈ​താ​ന​ങ്ങ​ളി​ലെ ആ​​ക്ര​മി​ക​ൾ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ ത​ന്നെ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചാ​ണ്​ ന​ട​പ​ടി. ഇ​തി​നാ​യി, തി​രി​ച്ച​റി​യ​​പ്പെ​ട്ട വി​ദേ​ശ ഹൂ​ളി​ഗാ​ൻ​സി​​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ന​ൽ​കി​യ​താ​യി സു​ര​ക്ഷ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ മു​ഖം തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തും. തി​രി​ച്ച​റി​യു​ന്ന​വ​രെ ഉ​ട​ൻ നാ​ടു​ക​ട​ത്താ​നാ​ണ്​ നി​ർ​ദേ​ശം.
Loading...
COMMENTS