Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെമിതേടി ജർമനിയും ചിലിയും
text_fieldsbookmark_border
മോസ്കോ: നാലു ടീമുകൾക്കും സെമി സാധ്യത നിലനിൽക്കുന്ന ഗ്രൂപ് ‘ബി’യിൽ ഞായറാഴ്ച കൊട്ടിക്കലാശം. ലോക ചാമ്പ്യന്മാരായ ജർമനിയും ലാറ്റിനമേരിക്കൻ കിരീടം ചൂടിയെത്തിയ ചിലിയും അവസാനമത്സരത്തിനിറങ്ങുേമ്പാൾ കോൺഫെഡറേഷൻസ് കപ്പ് സെമിയിലേക്ക് ആരൊക്കെയാണെന്ന് ഞായറാഴ്ചയറിയാം. ജർമനിക്ക് ആഫ്രിക്കൻ ചാമ്പ്യന്മാരായ കാമറൂൺ എതിരാളികളായെത്തുേമ്പാൾ, ചിലിക്ക് ഏഷ്യൻ കിരീടം നേടിയെത്തിയ ആസ്േട്രലിയയാണ് എതിരാളികൾ. ജർമനിയും ചിലിയും നാലു പോയൻറുമായി ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനത്തും, കാമറൂണും ആസ്ട്രേലിയയും ഒാരോ പോയൻറ് വീതം തൊട്ടു പിന്നിലുമുണ്ട്. ഞായറാഴ്ച ശക്തരായ എതിരാളികളെ വൻ മാർജിനിൽ തോൽപിക്കാനായാൽ ഒരുപക്ഷേ, ആസ്േട്രലിയക്കും കാമറൂണിനും ടൂർണമെൻറിലെ കറുത്തകുതിരകളായി സെമിയിൽ പ്രവേശിക്കാം.ആസ്ട്രേലിയക്കെതിരെ 3-2െൻറ വിജയവും ചിലിക്കെതിരെ 1-1െൻറ സമനിലയുമായാണ് അവസാന മത്സരത്തിൽ ജർമനി, കാമറൂണിനെതിരെ എത്തുന്നത്. ആസ്ട്രേലിയക്കെതിരെ ആധികാരിക വിജയം നേടിയ യുവ ജർമനി ചിലിക്കെതിരെ ഒരു ഗോളിന് പിന്നിൽനിന്നതിനുശേഷം തിരിച്ചുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
