Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറഷ്യക്ക്​...

റഷ്യക്ക്​ വിജയത്തുടക്കം

text_fields
bookmark_border
റഷ്യക്ക്​ വിജയത്തുടക്കം
cancel
camera_alt????????????????????? ??????? ??????????????? ?????????????? ????????????? ??????????????????? ?????????????? ????? ????? ????? ??????????
സ​െൻറ്​ പീറ്റേഴ്​സ്​ബർഗ്​: കോൺഫെഡറേഷൻസ്​ കപ്പ്​ ഫുട്​ബാളിൽ ആതിഥേയർക്ക്​ ജയത്തോടെ തുടക്കം. ഉദ്​ഘാടനമത്സരത്തിൽ ഒഷ്യാനിയ ജേതാക്കളായ ന്യൂസിലൻഡിനെതിരെ 2-0ത്തിനായിരുന്നു റഷ്യയുടെ ജയം. അരഡസൻ ഗോളെങ്കിലും പിറക്കേണ്ട മത്സരത്തിൽ അവസരങ്ങൾ കളഞ്ഞുകുളിച്ചായിരുന്നു ആതിഥേയരുടെ തുടക്കം. ആദ്യ മിനിറ്റുകളിൽ​തന്നെ രണ്ട്​ മുന്നേറ്റങ്ങൾ കിവീസ്​ പ്രതിരോധം ഗോൾലൈൻ സേവിൽ തട്ടിയകറ്റി. 

ഒടുവിൽ 31ാം മിനിറ്റിലായിരുന്നു സെൽഫ്​ഗോളി​​െൻറ വഴി ടൂർണമ​െൻറിലെ ആദ്യ ഗോൾ പിറന്നത്​. ന്യൂസിലൻഡ്​ ഡിഫൻഡർ മൈകൽ ബോക്​സാലി​​െൻറ അക്കൗണ്ടിലാണ്​ ഗോൾ എഴുതപ്പെ​ട്ടതെങ്കിലും പ്രതിരോധത്തെ കബളിപ്പിച്ച്​ മുന്നേറി ഗോളി സ്​റ്റീഫൻ മരിനോവിച്ചിനെയും മറികടന്ന പന്ത്​ വലയിലേക്ക്​ തട്ടിയ റഷ്യൻതാരം ഡെനിസ്​ ഗ്ലഷകോവി​​െൻറ മികവായിരുന്നു ഗോളിനു​ പിന്നിൽ. ആദ്യ പകുതിയിൽ തന്നെ ലീഡ്​ നേടിയ ആത്​മവിശ്വാസത്തിൽ റഷ്യ രണ്ടാം പകുതിയിൽ ആക്രമണം ശക്​തമാക്കി. 69ാം മിനിറ്റിൽ ഫെഡോർ സ്​മൊളോവി​​െൻറ വകയായിരുന്നു വിജയം ആധികാരികമാക്കിയ രണ്ടാം ഗോൾ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:confederation cup
News Summary - confederation cup
Next Story