Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക​മ്യൂ​ണി​റ്റി...

ക​മ്യൂ​ണി​റ്റി ഷീ​ൽ​ഡ്​ ട്രോ​ഫി: കി​രീ​ട​ത്തോ​ടെ സി​റ്റി തു​ട​ങ്ങി

text_fields
bookmark_border
manjester-city
cancel
camera_alt??????????????? ???????? ????????????????? ???????????????? ???????

ല​ണ്ട​ൻ: ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​വ​സാ​നി​പ്പി​ച്ചി​ട​ത്തു​നി​ന്ന്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി പു​തു​സീ​സ​ൺ തു​ട​ങ്ങു​ന്നു. ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ളി​​െൻറ കേ​ളി​കൊ​ട്ടാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഷീ​ൽ​ഡ്​ ട്രോ​ഫി​യി​ൽ ചെ​ൽ​സി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു​ ഗോ​ളി​ന്​ തോ​ൽ​പി​ച്ച്​ സി​റ്റി​യു​ടെ കി​രീ​ട​നേ​ട്ടം. പ്രീ​മി​യ​ർ ലീ​ഗ്​-​എ​ഫ്.​എ ക​പ്പ്​ ജേ​താ​ക്ക​ളു​ടെ പോ​രാ​ട്ട​മാ​യ മ​ത്സ​ര​ത്തി​ൽ സെ​ർ​ജി​യോ അ​ഗ്യൂ​റോ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ്​ സി​റ്റി​ക്ക്​ കി​രീ​ടം സ​മ്മാ​നി​ച്ച​ത്.

ക​ളി​യു​ടെ 13, 58 മി​നി​റ്റു​ക​ളി​ൽ ഫി​ൽ ഫോ​ഡ​നും ബെ​ർ​ണാ​ഡോ സി​ൽ​വ​യും ഒ​രു​ക്കി​യ വ​ഴി​ക​ളി​ലൂ​ടെ അ​ഗ്യൂ​റോ വ​ല​കു​ലു​ക്കി​യ​പ്പോ​ൾ, സി​റ്റി​യു​ടെ കു​പ്പാ​യ​ത്തി​ൽ അ​ർ​ജ​ൻ​റീ​ന താ​ര​ത്തി​​െൻറ ഗോ​ളെ​ണ്ണം 201 ആ​യി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ലീ​ഗ്​ ക​പ്പ്​ ഫൈ​ന​ലി​ൽ ആ​ഴ്​​സ​ന​ലി​നെ​തി​രെ 199ാം ഗോ​ൾ നേ​ടി​യ ശേ​ഷ​മാ​ണ്​ അ​ഗ്യൂ​റോ ഞാ​യ​റാ​ഴ്​​ച ര​ണ്ടു​ ഗോ​ൾ നേ​ടി​യ​ത്. 

സി​റ്റി​യു​ടെ ഷെ​ൽ​ഫി​ലെ​ത്തു​ന്ന അ​ഞ്ചാം ക​മ്യൂ​ണി​റ്റി ഷീ​ൽ​ഡ്​ ട്രോ​ഫി​യാ​ണി​ത്. 2012ലാ​യി​രു​ന്നു അ​വ​സാ​ന കി​രീ​ട നേ​ട്ടം. സി​റ്റി​യി​ൽ കെ​വി​ൻ ഡി​ബ്രു​യി​നും ചെ​ൽ​സി​യി​ൽ റ​ഹിം സ്​​റ്റ​ർ​ലി​ങ്, ഹ​സാ​ഡ്, ഗോ​ളി ക​ർ​ടു​വ എ​ന്നി​വ​രു​മി​ല്ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaManchester citymalayalam newssports newscommunity shield trophy
News Summary - community shield trophy city starts with win-sports news
Next Story