Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലണ്ട്​-കൊളംബിയ...

ഇംഗ്ലണ്ട്​-കൊളംബിയ മത്സരം പുനഃപരിശോധിക്കണം; ഫിഫക്ക്​ രണ്ടര ലക്ഷം പേർ ഒപ്പുവെച്ച പരാതി

text_fields
bookmark_border
Colombia fans DEMAND England World Cup match be REPLAYED
cancel

മോസ്​കോ: ഇം​ഗ്ലണ്ടും കൊളംബിയയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കൊളംബിയൻ ആരാധകർ. ഇതുമായി ബന്ധപ്പെട്ട്​ രണ്ടര ലക്ഷത്തോളം ആരാധകർ​ ഒപ്പുവെച്ച പരാതിയുമായി ഫിഫയെ സമീപിക്കാനൊരുങ്ങുകയാണ്​ ആരാധകർ​. 

മത്സരത്തിൽ റഫറിയെടുത്ത പല തീരുമാനങ്ങളും കൊളംബിയൻ ടീമിനെതിരായിരുന്നുവെന്നും അയാൾ പൂർണ്ണമായും ഇംഗ്ലണ്ടി​​െൻറ ഭാഗത്ത്​ നിലകൊണ്ടെന്നും ആരാധകർ ആരോപിക്കുന്നു. മത്സരത്തിലെ പല സംഭവങ്ങളും പുനഃപരിശോധിച്ച്​ നീതി നടപ്പാക്കണമെന്നും ആരാധകർ ആവശ്യ​പ്പെട്ടു. അമേരിക്കക്കാരനായ റഫറി മാർക്ക് ​ഗീ​ഗറും കൊളംബിയൻ താരങ്ങളും മത്സരത്തിലുടനീളം വാ​ക്കേറ്റത്തിലേർപ്പെട്ടിരുന്നു. മത്സരത്തിൽ ആറ് കൊളംബിയൻ താരങ്ങൾക്ക്​ നേരെയാണ്​ റഫറി മഞ്ഞക്കാർഡ് എടുത്തത്​.

റഫറിയാണ്​ ഇംഗ്ലണ്ടിനെ ക്വാർട്ടറിൽ പ്രവേശിപ്പിച്ചതെന്ന് നേ​രത്തെ ഫുട്​ബാർ ഇതിഹാസം മറഡോണ​ അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ​ ഫിഫ​ കടുത്ത നീരസം ​പ്രകടിപ്പിക്കുകയുമുണ്ടായി. ഹാരി കെയിൻ എടുത്ത പെനാൽട്ടിയാണ്​ കൊളംബിയൻ ആരാധകർ പ്രധാനമായും പരിശോധിക്കണമെന്ന്​ ആവശ്യമുന്നയിക്കുന്നത്​. പെനാൽട്ടി ലഭിക്കാനായി  ഹാരി മനഃപൂർവ്വം വീണതാണെന്നും ഇത്​ റഫറി കണ്ട ഭാവം നടിച്ചില്ലെന്നും അവർ പറഞ്ഞു. 

അതേസമയം മത്സരത്തി​​െൻറ ഇഞ്ചുറി ടൈമിൽ കൊളംബിയയുടെ കാർലോസ് ബെക്ക നേടിയ നിർണായക ​ഗോൾ, മൈതാനിയിൽ മറ്റൊരു പന്ത്​ ഉള്ളതിനാൽ റഫറി അനുവദിച്ചിരുന്നില്ല. ഇതും​ പുനഃപരിശോധിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandColombia2018 FIFA World Cupmalayalam newssports newscolombia fans
News Summary - Colombia fans DEMAND England World Cup match be REPLAYED-sports news
Next Story