നാലാം കിരീടത്തിന് റയൽ
text_fieldsഅബൂദബി: ചാമ്പ്യൻ ക്ലബുകളുടെ പോരാട്ടമായ ക്ലബ് ലോകകപ്പിൽ റയൽ മഡ്രിഡിന് ചരിത്ര നേട്ടം ഒരുജയം അകലെ. ഇന്ന് രാത്രിയിലെ കലാശക്കളിയിൽ ആതിഥേയ ക്ലബായ അൽ െഎൻ എഫ്.സിയ െ നേോരിടുന്ന റയൽ ജയച്ചാൽ രണ്ടുണ്ട് കാര്യം. ലോകകപ്പിൽ ഹാട്രിക് മുത്തവുമായി നാലാം കി രീടം. ഒപ്പം, ബാഴ്സലോണയുടെ മൂന്നു കിരീടമെന്ന റെക്കോഡ് മറികടന്ന് മറ്റൊരു ചരിത്രവും കുറിക്കാം. സെമിയിൽ ജപ്പാൻ ക്ലബ് കാഷിമ ആൻറ്ലേഴ്സിനെ 3-1ന് തരിപ്പണമാക്കിയാണ് യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ ഫൈനലിലെത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടിയിറക്കത്തിനുശേഷം ടീമിെൻറ പടനായക വേഷമണിഞ്ഞ ഗാരത് ബെയ്ൽ ഹാട്രിക് ഗോളുമായി നിറഞ്ഞാടിയപ്പോൾ ജപ്പാൻ പീരങ്കിയിൽ മറുപടിയൊന്നുമില്ലാതായി.
അതേസമയം, ലാറ്റിനമേരിക്കയിലെ കോപ ലിബർറ്റഡോറസ് ചാമ്പ്യന്മാരായ റിവർേപ്ലറ്റിനെ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് അൽ െഎൻ ഫൈനലിലെത്തിയത്. നിശ്ചിത സമയത്ത് 2-2ന് സമനിലയിൽ പിരിഞ്ഞ കളിയിൽ ഷൂട്ടൗട്ടിൽ 4-5നാണ് അൽ െഎൻ ജയിച്ചത്. ആതിഥേയ ക്ലബെന്ന നിലയിൽ യോഗ്യത നേടിയ അൽ െഎൻ ഒന്നാം റൗണ്ട് മുതൽ കളിച്ചാണ് മുന്നേറുന്നത്. മൂന്നു കളിയിലെ ജയവുമായി കുതിക്കുന്നവർ മികച്ച ഫോമിലാണ്. എന്നാൽ, റയൽ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു. 2014ൽ ആദ്യമായി കിരീടമണിഞ്ഞ റയൽ 2016, 2017 വർഷങ്ങളിൽ തുടർച്ചയായി ചാമ്പ്യന്മാരുമായി.
2009, 2011, 2015 സീസണിലാണ് ബാഴ്സലോണ കിരീടമണിഞ്ഞത്.
‘‘ക്ലബ് ലോകകപ്പ് കളിക്കുകയെന്നത് ഭാഗ്യമാണ്. ഇവിടേക്കുള്ള വഴികൾ കഠിനമാണ്. യൂറോപ്യൻ ചാമ്പ്യന്മാരായാലേ അവസരം ലഭിക്കൂ. അങ്ങനെ നേടുന്ന യോഗ്യതയിൽ കിരീടവുമായി മടങ്ങിയാലേ കാര്യമുള്ളൂ’’ -ഫൈനലിനെക്കുറിച്ച് റയൽ താരം ടോണി ക്രൂസിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു. പുതിയ പരിശീലകൻ സാൻറിയാഗോ സൊളാരിക്കും തെൻറ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. അപരിചിതരാണ് എതിരാളിയെങ്കിലും ബഹുമാനം ഒട്ടും കുറക്കാതെയാണ് ഫൈനലിനിറങ്ങുന്നതെന്ന് ക്രൂസ് പറഞ്ഞു. അൽ െഎൻ ടീമിൽ ഏറെയും യു.എ.ഇ താരങ്ങൾ തന്നെയാണ്. ബ്രസീലിൽ നിന്നുള്ള ലൂകാസ് കയോ, െഎവറിയുടെ ഇബ്രാഹിം ഡിയാകെ എന്നിങ്ങനെ ഏതാനും വിദേശികൾ മാത്രമാണ് ടീമിനൊപ്പമുള്ളത്.